തർതീൽ സ്വാഗത സംഘം രൂപവത്കരിച്ചു
text_fieldsതർതീൽ സ്വാഗത സംഘം ഭാരവാഹികൾ
മസ്കത്ത്: രിസാല സ്റ്റഡി സർക്കിൾ എട്ടാമത് എഡിഷൻ തർതീൽ സ്വാഗതസംഘ രൂപവത്കരണം റൂവി അൽ കൗസർ മദ്രസയിൽ നടന്നു. മാർച്ച് 28ന് വാദി കബീർ മസ്കത്ത് ടവറിലാണ് നാഷനൽ തർതീൽ നടക്കുന്നത്. ഐ.സി.എഫ് നാഷനൽ സെക്രട്ടറി അഫ്സൽ എറിയാട് ഉദ്ഘാടനം ചെയ്തുവി.എം. ശരീഫ് സഅദി മഞ്ഞപ്പറ്റ അധ്യക്ഷതവഹിച്ചു. ആർ.എസ്.സി നാഷനൽ ജനറൽ സെക്രട്ടറി അർഷദ് മുക്കോളി വിഷയാവതരണം നടത്തി. കലാലയം സെക്രട്ടറി ശിഹാബ് കാപ്പാട് ബജറ്റ് അവതരിപ്പിച്ചു. ഐ.സി.എഫ് മസ്കറ്റ് റീജനൽ പ്രസിഡന്റ് സാക്കിബ് തങ്ങൾ, ജനറൽ സെക്രട്ടറി നിസാർ തലശ്ശേരി, ടി.കെ. മുനീബ്, ആക്കിൽ സഖാഫി എന്നിവർ സംസാരിച്ചു. ഐ.സി.എഫ് നാഷനൽ വൈസ് പ്രസിഡന്റ് മുസ്തഫ കാമിൽ സഖാഫി സമാപന പ്രാർഥന നടത്തി.
സ്വാഗത സംഘം ഭാരവാഹികൾ: നിസാർ സഖാഫി, സാഖിബ് തങ്ങൾ, ഷഫീഖ് ബുഖാരി, റാസിഖ് ഹാജി (സുപ്രീം കൗൺസിൽ) അഫ്സൽ എറിയാട് (ചെയർമാൻ, നിയാസ് കെ അബു , ശരീഫ് സഖാഫി (വൈസ് ചെയർമാൻ), ആഖിൽ സഖാഫി (ജനറൽ കൺവീനർ), ഷജീർ കൂത്തുപറമ്പ്, എ.പി. നൗഫൽ (ജോ കൺവീനർ), അബ്ദുറഹിമാൻ ലത്തീഫീ, റഈസ് വാദീകബീർ, ഖാരിജത് (ഫിനാൻസ്),റഷീദ് മെരുവമ്പായി, ഹാരിസ് പട്ടാമ്പി, അഷ്റഫ് സലാല (ഫുഡ്), ഷാജി ദാർസൈറ്റ്, ഉവൈസ് (വളന്റലയർ ക്യാപ്റ്റൻ), അബ്ദുൽ ഹഖ്, സഫ്തർ ദാർസൈത്ത് (പ്രചാരണം), നിസാം കതിരൂർ, തൽഹത് (സൗണ്ട്), ഇസ്മാഈൽ സഖാഫി അണ്ടത്തോട് (റിസപ്ഷൻ), മുബാറക് പാലക്കാട് , ഷഹീർ കണ്ണൂർ (അംഗങ്ങൾ).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.