‘ഓട്ടോ പൊന്നോണം 2025’; സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsഒമാന്‍ തൃശൂര്‍ ഓര്‍ഗനൈസേഷന്റെ ‘ഓട്ടോ പൊന്നോണം 2025’ പരിപാടിയുടെ സ്വാഗതസംഘം രൂപവത്കരണയോഗം
മസ്കത്ത്: ഒമാന്‍ തൃശൂര്‍ ഓര്‍ഗനൈസേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ‘ഓട്ടോ പൊന്നോണം 2025’ എന്ന പേരില്‍ വിപുലമായി നടത്തുന്നതിന് സ്വാഗതസംഘം രൂപവത്കരിച്ചു. പ്രസിഡന്റ് നസീര്‍ തിരുവത്രയുടെ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനറായി യഹിയ ചാവക്കാടിനെയും കോ കണ്‍വീനര്‍മാരായി ജോസ് പുലിക്കോട്ടില്‍, മഹേഷ് പി.എം, ഗംഗാധരന് കേച്ചേരി, അബ്ദുസ്സമദ് അഴിക്കോട്, അബ്ദുല്‍ ഖാദര്‍ എന്നിവരും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള പ്രവാസികളായ സാംസ്കാരിക പ്രവര്‍ത്തകരെയും പൗരപ്രമുഖരേയും ഉള്‍പ്പെടുത്തി 51 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
ആയിരത്തിലേറെ ആളുകളെ ഉള്‍പ്പെടുത്തി വിപുലമായ ഓണസദ്യ നടത്താനും തീരുമാനിച്ചു. തൃശൂരിന്റെ സാംസ്കാരികത്തനിമ നിലനിര്‍ത്തുന്ന പുലിക്കളി, പഞ്ചവാദ്യം, വടംവലി, പൂക്കള മത്സരം തുടങ്ങിയ വിവിധ കലാപരിപാടികളൊരുക്കുന്നതിന് യൂസുഫ് ചേറ്റുവ, സുബിന് ദിവാകരന്, ഷാബിഹാസ്, ചിലങ്ക ഷെരീഫ്, ദിവാകരന്, കബീര്‍ദാസ് കഴിബ്രം, വിനോദ് മഞ്ചേരി എന്നിവരുടെ നേതൃത്തില്‍ കലാവിഭാഗം കമ്മിറ്റി രൂപവത്കരിച്ചു. എല്ലാവിധ പിന്തുണയും നല്‍കണമെന്ന് വൈസ് പ്രവിഡന്റും സ്ഥാപകനുമായ സിദ്ദീഖ് കുഴിങ്ങര അഭ്യര്‍ഥിച്ചു.
ഓണാഘോഷത്തിന്റെ പ്രചാരണത്തിന് മുഹമ്മദ് യാസീന്‍ ഒരുമനയൂര്‍, ഫിറോസ് ചാവക്കാട്, സഫീര്‍ ബ്ലാങ്ങാട്, ഷെരീഫ് കാളത്തോട് എന്നിവര്‍ നേതൃത്വം നല്‍കും. ഹസ്സന് കേച്ചേരിയുടെ നേതൃത്വത്തില്‍ 100 അംഗ വളന്റിയര്‍ കമ്മിറ്റിയും സുബൈര്‍ ഇദ്രീസിന്റെ നേതൃത്വത്തില്‍ വിപുലമായ ഭക്ഷണകമ്മിറ്റിയും നിലവിൽവന്നു. റാഫി ചക്കര, അഫ്സല്, റഹീം മന്നായിക്കല് എന്നിവര്‍ പൂക്കള മത്സരത്തിന് നേതൃത്വം നല്‍കും.
പ്രോഗ്രാം നടത്തിപ്പിന് നജീബ്, വിനോദ് കുമാര്‍, മുസ്തഫ അബ്ദുസലാം, ജോസ് പുലിക്കോട്ടില്‍, ഷെജീര്‍, രമേഷ്, മുഹമ്മദ് റാഫി, അമീര്‍, മുഹമ്മദ് ഷഹീന്, വില്‍സണ്‍, ജെറിന്, ബാലകൃഷ്ണന്, റസാഖ് അഴീക്കോട്, ദില്‍ഷാദ്, സുരേഷ്, ഷിഹാബുദ്ദീന്, നൗഷാദ് ബ്ലാങ്ങാട്, സഗീര്‍ അഴിക്കോട്, മുഹമ്മദ്സലീം, ജലീൽ അഴിക്കോട്, സുരേഷ് ബി എന്നിവരുടെ നേതൃത്യത്തില്‍ ഫൈനാന്‍സ് കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തില്‍ സെക്രട്ടറി അഷറഫ് വാടാനപ്പള്ളി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ യഹിയ ചാവക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

