കരുത്തുറ്റ രൂപകൽപ്പന, ഉപയോക്തൃ സൗഹൃദ നിർമതി; വെയ്റ്റിങ് സ്കെയിലുകളുമായി പാരമൗണ്ട്
text_fieldsമസ്കത്ത്: ഗുണമേന്മയുള്ള നിത്യോപയോഗ ഇലക്ട്രിക് ഉപകരണങ്ങളുടെ വിതരണത്തിൽ കാര്യക്ഷമതയാർന്ന സേവനമികവുകൊണ്ട് ശ്രദ്ധേയമായ പാരമൗണ്ട് ഗ്രൂപ് ബ്രാൻഡഡ് വെയ്റ്റിങ് സ്കെയിൽസും അവതരിപ്പിച്ചു. അറ്റ്കോ, ഈഗിൾ, അക്ലസ് തുടങ്ങി മുൻനിര വെയ്റ്റിങ് സ്കെയിൽ ബ്രാൻഡുകളെ ഉപഭോക്താക്കൾക്ക് വിശദമായി പരിചയപ്പെടുത്തുകയാണ് മിഡിൽഈസ്റ്റിലെ പ്രമുഖ സേവനദാതാക്കളായ പാരമൗണ്ട്. ഗുണമേന്മയോടൊപ്പം ഈടുനിൽക്കുന്നതും കരുത്തുറ്റ രൂപകൽപനയും ഉപയോക്തൃ സൗഹൃദ നിർമിതിയാണെന്നതും ഈ വെയ്റ്റിങ് സ്കെയിലുകളുടെ പ്രത്യേകതകളാണെന്ന് കമ്പനി അധികൃതർ പറഞ്ഞു. സാധാരണ ഉപഭോക്താവിന് താങ്ങാനാകുന്ന വിധത്തിലാണ് വില നിർണയിച്ചിരിക്കുന്നത്. ചെറുകിട വ്യാപാര-വ്യവസായ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ഉപയോക്താവിന് ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.
1988കളിൽ തുടക്കമിട്ട പാരമൗണ്ട് ഇന്ന് ഇന്ത്യയിലും പശ്ചിമേഷ്യയിലുമായി വ്യാപിച്ചുകിടക്കുന്നു. ആധുനിക സാങ്കേതികതയും അന്താരാഷ്ട്ര നിലവാരവും സംയോജിപ്പിച്ച് വ്യവസായ ആവശ്യങ്ങൾ നിറവേറ്റാൻ ഉദ്ദേശിച്ചാണ് പുതിയ ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്. 36 വർഷത്തിലധികം പ്രാവീണ്യം ഉള്ള പാരാമൗണ്ട് ഗ്രൂപ് വ്യവസായ സേവനങ്ങളിൽ മുൻനിരയിലാണ്. ഉയർന്ന നിലവാരമുള്ള ഉപകരണങ്ങൾ, വിശ്വസ്തമായ സേവനം, പക്വതയുള്ള സാങ്കേതികവിദ്യയുമെല്ലാമാണ് തങ്ങളുടെ വിജയത്തിന് പിന്നിലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കൂടുതൽ സൗകര്യപ്രദമാക്കിയ വെബ്സൈറ്റിൽ നിന്ന് ഉപകരണങ്ങൾ, ഭാഗങ്ങൾ, മെയിൻറനൻസ് സേവനങ്ങൾ എന്നിവയെക്കുറിച്ച് ബ്രൗസ് ചെയ്യാനും ഓർഡർ നൽകാനും കഴിയും. വെബ്സൈറ്റ് www.paramountme.com. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 968 2479 0188, 968 98989538.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

