മൂടൽമഞ്ഞിന് സാധ്യത
text_fieldsമസ്കത്ത്: രാജ്യത്തെ മിക്കഗവർണറേറ്റുകളിലും വെള്ളിയാഴ്ചവരെ മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറേബ്യൻ, ഒമാൻ കടൽ തീരങ്ങളുടെ ഒരു ഭാഗത്ത് ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. ദോഫാർ, തെക്കൻ ശർഖിയ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ, വൈകുന്നേരം മുതൽ പുലർച്ചെ വരെ താഴ്ന്ന മേഘങ്ങളോ മൂടൽമഞ്ഞോ രൂപപ്പെട്ടേക്കും.
മിക്ക തീരപ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമായിരിക്കും. തിരമാല മൂന്ന് മീറ്റർവരെ ഉയർന്നേക്കും. മൂടൽമഞ്ഞ് രൂപപ്പെടുന്നതും പൊടിപടലങ്ങൾ ഉയരുന്നതും ദൃശ്യപരത കുറക്കും. തിരമാലകൾ ഉയരുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ധർ നിർദ്ദേശിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ എറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് സലാലതുറമുഖത്തായിരുന്നു. 28 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടത്തെ ചൂട്. ഏറ്റവും കുറവ് ജബൽ അഖ്ദറിലാണ്-രണ്ട് ഡിഗ്രസെൽഷ്യസ്.

