താപനില കുറയുന്നു; തണുപ്പ് വർധിക്കും
text_fieldsമസ്കത്ത്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും താപനിലയിൽ ഗണ്യമായ കുറവ് വരുംദിവസങ്ങളിലുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.
തിങ്കളാഴ്ച രാജ്യത്തെ ഭൂരിഭാഗം ഗവർണറേറ്റുകളിലും 16 ഡിഗ്രി സെൽഷ്യസിന് താഴെയാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ തണുപ്പും ശക്തമായി. തണുപ്പിനെ പ്രതിരോധിക്കാൻ സ്വദേശികളും വിദേശികളുമടക്കം കമ്പിളി വസ്ത്രം ധരിച്ചാണ് പുറത്തിറങ്ങുന്നത്. തണുപ്പ് വർധിക്കുന്നത് ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ജബൽ ശംസിലാണ്. മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയ താപനില. പിന്നീട് ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത് ജബൽ അഖ്ദറിലാണ്-ഒരു ഡിഗ്രി സെൽഷ്യസ്. ജബൽ സംഹാൻ- ആറ് ഡിഗ്രി സെൽഷ്യസ്, ജബൽ അൽ ഖമർ- ഏഴ് ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് തൊട്ടുപിന്നാലെയുള്ള സ്ഥലങ്ങളിലെ താപനില.
മുസന്ദം ഗവർണറേറ്റിലെ മദ്ഹ വിലായത്തിൽ 15 ഡിഗ്രി സെൽഷ്യസും വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാർ, സുവൈഖ് വിലായത്തുകളിൽ യഥാക്രമം 14, 13 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്.
മസ്കത്ത് ഗവർണറേറ്റിലെ സീബ്, അമീറാത്ത് വിലായത്തുകളിൽ യഥാക്രമം 17, 16ഉം, ദോഫാർ ഗവർണറേറ്റിലെ അൽ ഹല്ലാനിയത്ത് ദ്വീപുകൾ, സലാല, തുംറൈത്ത് എന്നിവിടങ്ങളിൽ 19, 18, 11 ഡിഗ്രി സെൽഷ്യസ് താപനിലയുമാണ് അനുഭവപ്പെട്ടത്. വടക്കൻ ശർഖിയ ഗവർണറേറ്റിലെ മുദൈബി-12, ഇബ്ര-11, തെക്കൻ ശർഖിയയിലെ സൂർ-14 , തെക്കൻ ബാത്തിനയിലെ റുസ്താഖ്-12 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തിയിരിക്കുന്നത്.
കൂടുതൽ മഴ ലഭിച്ചത് മഹ്ദയിൽ
മസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മഹ്ദ വിലായത്തിൽ. ജൂൺ 24 മുതൽ 29 വരെ 124 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. ഷിനാസിൽ 105 മില്ലി മീറ്ററും ലിവയിൽ 103 മില്ലി മീറ്ററും ദിബ്ബയിൽ 90 മി.മീറ്റർ മഴയും ലഭിച്ചു. ഇബ്രി- 61, ഖസബ് -53, ബർക- 43 , സുഹാർ- 37 , തഖ-36, ഖുറിയ്യാത്ത്-35 , മസിറ- 32 മില്ലി മീറ്റർ മഴയുമാണ് മറ്റു ഗവർണറേറ്റുകളിൽ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

