വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാൻ രക്ത- പ്ലേറ്റ് ലറ്റ് ദാന ക്യാമ്പ്
text_fieldsവി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
മസ്കത്ത്: വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാന്റെ നേതൃത്വത്തിൽ ബൗഷർ സെൻട്രൽ ബ്ലഡ് ബാങ്കിൽ ബ്ലഡ് -പ്ലേറ്റ്ലറ്റ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 80 പേർ പങ്കെടുത്തു. ഇവരിൽ 60 പേർ രക്തവും പത്തുപേർ പ്ലേറ്റ്ലറ്റും ദാനം ചെയ്തു.
ഒമാനിൽ പ്ലേറ്റ്ലറ്റിന്റെ ക്ഷാമം അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ, സെൻട്രൽ ബ്ലഡ് ബാങ്ക് അധികാരികൾ പ്ലേറ്റ്ലറ്റ് ഡോണേഷനിലേക്ക് കൂടുതൽ ദാതാക്കളെ ആകർഷിക്കണമെന്ന ആഹ്വാനം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഈ ദൗത്യം ഏറ്റടുത്തതെന്ന് സംഘാടകർ അറിയിച്ചു.
ക്യാമ്പിൽ ബാലകൃഷ്ണൻ വല്യാട്ട് നേതൃത്വം വഹിച്ചു. സമീർ ഫൈസൽ (നെസ്റ്റോ), അഫ്രീദ് (ബി.ഇ.സി), റിയാസ് (ലുലു) എന്നിവർ ദാതാക്കളോട് അഭിനന്ദനം അറിയിച്ചു. കൂടുതൽ പ്ലേറ്റ്ലറ്റ് ഡോണേഴ്സിനെ മുന്നോട്ട് കൊണ്ടുവരുക എന്നതാണ് ലക്ഷ്യമെന്ന് കോഓഡിനേറ്റർമാരായ ജയശങ്കർ, യതീഷ് കുറുപ്പ്, സജിമോൻ എന്നിവർ പറഞ്ഞു.
ക്യാമ്പിന്റെ വിജയത്തിനും വമ്പിച്ച പങ്കാളിത്തത്തിനും ബൗഷർ സെൻട്രൽ ബ്ലഡ് ബാങ്ക് അധികൃതർ വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാന്റെ പ്രവർത്തകർക്ക് അഭിനന്ദനം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.