വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാൻ; രക്തദാന ക്യാമ്പ്
text_fieldsമസ്കത്ത്: ഓണാഘോഷ നാളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാൻ. മസ്കത്ത് ബൗഷർ ബ്ലഡ് ബാങ്കിൽ നടത്തിയ ക്യാമ്പിൽ 57 പേർ രക്തദാനം ചെയ്തു.
അഞ്ചുപേർ പ്ലേറ്റ്ലറ്റും പ്ലാസ്മ ദാനവും നടത്തി. വനിതകളും രക്തദാനത്തിൽ പങ്കാളികളായി. വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ ഓണാഘോഷങ്ങൾ പോലും ഒഴിവാക്കിയാണ് രക്തദാനത്തിന് സമയം കണ്ടെത്തിയത് ഒമാനിലെ പ്രമുഖ ഫുട്ബാൾ ടീമായ നേതാജി എഫ്.സി അംഗങ്ങളും രക്തദാനത്തിൽ പങ്കാളികളായി.
വി ഹെൽപ് കോഓഡിനേറ്റർമാരായ ജയശങ്കർ, മനോഹർ, ഷെബിൻ, യതീഷ്, ബാലകൃഷ്ണൻ വലിയാട്ട്, നജില ഷെബിൻ, വിനോദ്, വിദ്യ ജയശങ്കർ തുടങ്ങിയവർ നേതൃത്വം നൽകി. ഓരോ മാസവും നിശ്ചിത വെള്ളിയാഴ്ചകളിലാണ് ക്യാമ്പ് നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു.

