മസ്കത്ത്: ലുബാൻ കൊടുങ്കാറ്റിെൻറ ഭാഗമായി ഉണ്ടായ കനത്ത മഴയുടെ ഫലമായി ദോഫാർ ഗവർണറേറ്റിൽ നിരവധി വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടു. വിവിധയിടങ്ങളിൽ രൂപപ്പെട്ട വെള്ളച്ചാട്ടങ്ങളെല്ലാം തന്നെ ജലസമൃദ്ധമാണ്. ഖരീഫ് സീസണിന് ശേഷം വീണ്ടും വെള്ളച്ചാട്ടങ്ങൾ രൂപമെടുത്തത് സലാലയിലെത്തുന്ന സഞ്ചാരികൾക്ക് ആകർഷണമാകും.
വിനോദഞ്ചാര സീസൺ ആരംഭിച്ചതോടെ വരും ദിവസങ്ങളിൽ ക്രൂയിസ് കപ്പലുകളിലും ചാർേട്ടഡ് കപ്പലുകളിലുമായി വിദേശ സഞ്ചാരികൾ സലാലയിൽ എത്തിച്ചേരും. ലുബാെൻറ ഫലമായി മൊത്തം 609 മില്ലീമീറ്റർ മഴയാണ് ദോഫാറിൽ പെയ്തിറങ്ങിയത്. ദൽക്കൂത്തിലാണ് ഏറ്റവുമധികം മഴ പെയ്തത്, 263 മി.മീ. റഖിയൂത്തിലാണ്. 119 മി.മീ.സലാലയിൽ 48.4 മി.മീ, ഷാലിമിൽ 34 മി.മീ, സദായിലും മിർബാത്തിലും 29 മി.മീ, അൽ ജാസിറിൽ 13.2 മി.മീ., തുംറൈത്തിൽ 18 മി.മീ. എന്നിങ്ങനെ മഴ ലഭിച്ചു. ഹൈമയിൽ 13 മില്ലിമീറ്ററും തഖായിൽ ഒമ്പത് മില്ലീമീറ്റർ മഴയുമാണ് ലഭിച്ചത്. ഏറ്റവും കുറവ് മഴ ലഭിച്ചത് അൽ മസ്യൂനയിലാണ്, ഏഴ് മില്ലീമീറ്റർ.