Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജ​ല ഉ​പ​ഭോ​ഗം ഇ​നി...

ജ​ല ഉ​പ​ഭോ​ഗം ഇ​നി സ്മാ​ർ​ട്ടാ​കും; പ്രീ​പെ​യ്ഡ് വാ​ട്ട​ർ മീ​റ്റ​റു​മാ​യി ‘നാ​മ’

text_fields
bookmark_border
nama
cancel
camera_alt

പ്രീ​പെ​യ്ഡ് വാ​ട്ട​ർ മീ​റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നാ​മ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ക്കു​ന്നു

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ ജ​ല​സേ​വ​ന മേ​ഖ​ല​യി​ൽ പ്രീ​പെ​യ്ഡ് വാ​ട്ട​ർ മീ​റ്റ​ർ സം​വി​ധാ​ന​വു​മാ​യി `നാ​മ'. ഈ ​നൂ​ത​ന സേ​വ​നം ജി.​സി.​സി​യി​ൽ​ത്ത​ന്നെ ആ​ദ്യ​ത്തേ​താ​ണെ​ന്ന്​ ക​മ്പ​നി അ​വ​കാ​ശ​പ്പെ​ട്ടു. മി​ക​ച്ച സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ സ്വീ​ക​രി​ച്ച്​ മെ​ച്ച​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ന​ൽ​കാ​നു​ള്ള ക​മ്പ​നി​യു​ടെ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പ്.

പു​തി​യ മീ​റ്റ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് മി​ക​ച്ച ഉ​പ​ഭോ​ക്തൃ സേ​വ​ന​ത്തി​ലേ​ക്കു​ള്ള ക​മ്പ​നി​യു​ടെ മു​ന്നേ​റ്റ​മാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് നാ​മ വാ​ട്ട​ർ സ​ർ​വി​സ​സി​ന്‍റെ സി.​ഇ.​ഒ ഖാ​യി​സ്​ അ​ൽ സ​ക്​​വാ​നി പ​റ​ഞ്ഞു. ഈ ​അ​ത്യാ​ധു​നി​ക മീ​റ്റ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് ആ​ദ്യം മ​സ്‌​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ ആ​യി​രി​ക്കും. പി​ന്നീ​ട്​ മ​റ്റു ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും.

മീ​റ്റ​റി​ന്‍റെ കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഇ​തി​ന​കം നി​ര​വ​ധി പ​രീ​ക്ഷ​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ സി.​ഇ.​ഒ വി​ശ​ദീ​ക​രി​ച്ചു. പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ എ​ന്തെ​ങ്കി​ലും വെ​ല്ലു​വി​ളി​ക​ൾ ഉ​ണ്ടാ​യാ​ൽ ഉ​ചി​ത​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ശീ​ല​ന​വും ന​ൽ​കി.


പ്രീ​പെ​യ്ഡ് വാ​ട്ട​ർ മീ​റ്റ​റു​ക​ൾ ഐ.​ഒ.​ടി (ഇ​ന്‍റ​ർ​നെ​റ്റ് ഓ​ഫ് തി​സ്) സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചും ഉ​പ​ഗ്ര​ഹം വ​ഴി ക​മ്പ​നി​യു​ടെ സ​ബ്‌​സ്‌​ക്രൈ​ബ​ർ സേ​വ​ന സം​വി​ധാ​ന​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന സ്മാ​ർ​ട്ട് സം​വി​ധാ​ന​ത്തി​ലൂ​ടെ​യു​മാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഓ​രോ മ​ണി​ക്കൂ​റി​ലും അ​പ്‌​ഡേ​റ്റു​ക​ൾ അ​യ​ക്കു​ന്ന​തി​ന് മീ​റ്റ​റു​ക​ളി​ൽ പ്രോ​ഗ്രാം ചെ​യ്‌​തി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ്, അ​ക്കൗ​ണ്ടി​ലെ ബാ​ക്കി തു​ക എ​ന്നി​വ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ അ​റി​യാ​ൻ ക​ഴി​യും. കൂ​ടാ​തെ മീ​റ്റ​റി​ന്‍റെ ഡി​ജി​റ്റ​ൽ സ്ക്രീ​നി​ലൂ​ടെ ജ​ല ഉ​പ​ഭോ​ഗ​ത്തി​ന്‍റെ അ​ള​വ്​ മ​ന​സ്സി​ലാ​ക്കാ​നും സാ​ധി​ക്കും.

ബാ​ല​ൻ​സ് ക്രെഡി​റ്റ് പ​രി​ശോ​ധി​ക്കാ​നും ജ​ല ഉ​പ​ഭോ​ഗം നി​രീ​ക്ഷി​ക്കാ​നും ക​ഴി​യും. മൊ​ബൈ​ൽ ആ​പ് വ​ഴി​യോ ഇ​ല​ക്ട്രോ​ണി​ക് പ്ലാ​റ്റ്‌​ഫോം വ​ഴി​യോ ക്ര​മീ​ക​ര​ണ​ങ്ങ​ൾ മാ​റ്റു​ന്ന​തി​ലൂ​ടെ പ​ര​മ്പ​രാ​ഗ​ത ബി​ല്ലി​ങ്​ സം​വി​ധാ​ന​ത്തി​ലേ​ക്ക് മ​ട​ങ്ങാ​നും പ​റ്റും.

വ​രി​ക്കാ​ർ​ക്ക് മീ​റ്റ​റു​ക​ളി​ൽ അ​ഞ്ച്​ മു​ത​ൽ 100 റി​യാ​ൽ വ​രെ​യും വാ​ണി​ജ്യ ക​ണ​ക്ഷ​നു​ക​ൾ​ക്ക് 10മു​ത​ൽ 500 റി​യാ​ൽ വ​രെ​യും തു​ക​ക​ൾ​ക്ക് റീ​ചാ​ർ​ജ് ചെ​യ്യാം. ബാ​ല​ൻ​സ് കു​റ​വാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ്മാ​ർ​ട്ട് മീ​റ്റ​ർ എ​സ്.​എം.​എ​സ്​ അ​ല​ർ​ട്ടു​ക​ൾ അ​യ​ക്കും. ബാ​ല​ൻ​സ്​ ഇ​ല്ലെ​ങ്കി​ൽ മീ​റ്റ​റു​ക​ൾ വി​ച്ഛേ​ദി​ക്ക​പ്പെ​ടും. റീ​ചാ​ർ​ജ് ചെ​യ്ത​തി​ന് ശേ​ഷം സ്വ​യ​മേ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നാ​യി മീ​റ്റ​റു​ക​ളി​ൽ പ്രോ​ഗ്രാം ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsWater ConsumptionWater Meter
News Summary - Water consumption will now be smart- Nama with prepaid water meter
Next Story