Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅഴുക്കു​ചാലിൽ വീണ്​...

അഴുക്കു​ചാലിൽ വീണ്​ ഒരാൾ മരിച്ചു

text_fields
bookmark_border
അഴുക്കു​ചാലിൽ വീണ്​ ഒരാൾ മരിച്ചു
cancel
camera_alt????????????????? ????????? ??????????????????????

മ​സ്​​ക​ത്ത്​: അ​ഴു​ക്കു​​ചാ​ലി​​െൻറ ഭാ​ഗ​മാ​യ മാ​ൻ​ഹോ​ളി​ൽ വീ​ണ്​ ഒ​രാ​ൾ മ​രി​ച്ചു. മ​റ്റൊ​രാ​ൾ​ക്ക്​ പ​രി​ക്കു​ണ്ട്. ഇ​യാ​ളെ ഗു​രു​ത​ര നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബോ​ഷ​റി​ൽ ബു​ധ​നാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു. ഇ​വ​ർ ഏ​തു​ രാ​ജ്യ​ക്കാ​രാ​ണെ​ന്ന​ത​ട​ക്കം വി​ശ​ദ വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

വി​വ​ര​മ​റി​ഞ്ഞ്​​ ഉ​ട​ൻ എ​ത്തി​യ സം​ഘം ആ​ദ്യം പു​റ​ത്തെ​ടു​ത്ത​യാ​ളെ ഗു​രു​ത​രാ​വ​സ്​​ഥ​യി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി​യ​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. ര​ണ്ടാ​മ​നെ​യും പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. ഇ​ബ്ര​യി​ൽ ക​ഴി​ഞ്ഞ​മാ​സം 18ന്​ ​പൈ​പ്പ്​​ലൈ​ൻ ഇ​ടു​ന്ന​തി​നി​ടെ മ​ണ്ണി​ടി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബം​ഗ്ലാ​ദേ​ശ്​ സ്വ​ദേ​ശി മ​രി​ച്ചി​രു​ന്നു. ഇ​ന്ത്യ​ക്കാ​ര​ന​ട​ക്കം മൂ​ന്നു​പേ​ർ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്​​തി​രു​ന്നു. പൈ​പ്പ്​​ലൈ​ൻ ജോ​ലി​ക്കാ​യി കു​ഴി​ച്ച ര​ണ്ടാ​ൾ പൊ​ക്ക​മു​ള്ള കു​ഴി​യി​ലി​റ​ങ്ങി ജോ​ലി ചെ​യ്യ​വേ  മ​ണ്ണി​ടി​ഞ്ഞ്​ വീ​ഴു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ കു​ഴി​ക്ക്​ സ​മീ​പ​ത്തു​കൂ​ടെ ക​ട​ന്നു​പോ​വു​ന്ന സ്വീ​വേ​ജ്​ വാ​ട്ട​ർ പൈ​പ്പ്​​ലൈ​ൻ പൊ​ട്ടി കു​ഴി​യി​ൽ വെ​ള്ളം നി​റ​ഞ്ഞാ​ണ്​ അ​ന്ന്​ അ​പ​ക​ട​മു​ണ്ടാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waste water
News Summary - waste water
Next Story