Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമാലിന്യസംസ്കരണത്തിന്​...

മാലിന്യസംസ്കരണത്തിന്​ പുതുപദ്ധതികളുമായി ബീഹ്

text_fields
bookmark_border
മാലിന്യസംസ്കരണത്തിന്​ പുതുപദ്ധതികളുമായി ബീഹ്
cancel

മ​സ്ക​ത്ത്: ഒ​മാ​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് മാ​ലി​ന്യം ശേ​ഖ​രി​ച്ച് ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കാ​ൻ 20 സം​സ്ക​ര​ണ യൂ​നി​റ്റു​ക​ൾ ഒ​മാ​ൻ എ​ൻ​വ​യ​ൺ​മ​െൻറ​ൽ സ​ർ​വി​സ് േഹാ​ൾ​ഡി​ങ് ക​മ്പ​നി (ബീ​ഹ്) ആ​രം​ഭി​ച്ചു. ഇ​വ​യി​ൽ ര​ണ്ടെ​ണ്ണം ആ​ധു​നി​ക ഉ​പ​ക​ര​ണ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടു​കൂ​ടി​യ പു​നഃ​ചം​ക്ര​മ​ണ യ​ന്ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്. മ​ണി​ക്കൂ​റി​ൽ 1,500 ട​ൺ മാ​ലി​ന്യം വ​രെ സം​സ്ക​രി​ച്ച് പു​ന​രു​പ​യോ​ഗ​ത്തി​ന് സാ​ധ്യ​മാ​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ് പു​തു​താ​യി സ്ഥാ​പി​ച്ച യ​ന്ത്ര യൂ​നി​റ്റു​ക​ൾ.


ശാ​സ്ത്രീ​യ​വും കൃ​ത്യ​വു​മാ​യ മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​ത്തി​ലൂ​ടെ പ​രി​സ്ഥി​തി​യും പൊ​തു​ജ​നാ​രോ​ഗ്യ​വും സം​ര​ക്ഷി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ബീ​ഹ് നൂ​ത​ന സം​വി​ധാ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യു​ള്ള സം​സ്ക​ര​ണ പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്. മാ​ലി​ന്യ​ത്തി​ന്​ മൂ​ല്യ​വും ഗു​ണ​വു​മു​ണ്ടെ​ന്നും വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണെ​ന്നും പൊ​തു​ജ​ന​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​നാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ശ്ര​ദ്ധ പ​തി​പ്പി​ക്കു​ന്ന​തെ​ന്ന് ബീ​ഹ് വേ​സ്​​റ്റ്​ ആ​ൻ​ഡ്​ അ​സ​റ്റ് വി​ഭാ​ഗം ത​ല​വ​ൻ സാ​ലിം അ​ൽ ഷീ​ദി പ​റ​ഞ്ഞു. മ​ണി​ക്കൂ​റി​ൽ 300 മു​ത​ൽ 400 വ​രെ ട​ൺ ഒാ​ർ​ഗാ​നി​ക് മാ​ലി​ന്യം പു​നഃ​ചം​ക്ര​മ​ണം ന​ട​ത്താ​ൻ ക​ഴി​യു​ന്ന മൂ​ന്നു യ​ന്ത്ര​ങ്ങ​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ​മ​ട​ക്ക​മു​ള്ള വി​ഷ​യ​ത്തി​ൽ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്താ​നും പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ സ​മ്പൂ​ർ​ണ ശു​ചി​ത്വം ഉ​റ​പ്പാ​ക്കാ​നു​മാ​യി വി​പു​ല​മാ​യ കാ​മ്പ​യി​ൻ ആം​ഭി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ബീ​ഹ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newswastebeeh
News Summary - waste-beeh-oman-gulf news
Next Story