ഒമാൻ തീരത്ത് കുടുങ്ങിയ കപ്പലുകൾ 30 ദിവസത്തിനകം മാറ്റണമെന്ന് മുന്നറിയിപ്പ്
text_fieldsമസ്കത്ത്: ഒമാൻ തീരത്ത് കുടുങ്ങിയ കപ്പലുകൾക്കെതിരെ കർശന നടപടിയുമായി ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം. കപ്പലുകൾ സ്വന്തം ചെലവിൽ 30 ദിവസത്തിനകം നീക്കണമെന്ന് ഉടമകൾക്ക് മന്ത്രാലയം അന്ത്യശാസനം നൽകി. സമയപരിധിക്കുള്ളിൽ കപ്പലുകൾ മാറ്റിയില്ലെങ്കിൽ കടുത്ത നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
സുവൈഖ് വിലായത്തിന്റെ തീരത്തോട് ചേർന്നുള്ള അൽ ജൗദ് മേഖലയിൽ അടിഞ്ഞുകിടക്കുന്ന കപ്പലുകൾക്കും സൂർ വിലായത്തിലെ ഖോർ അൽ ബത്തയിലുള്ള ബോട്ടുകളുടെ യാർഡിന് സമീപം നങ്കൂരമിട്ടിരിക്കുന്ന കപ്പലുകൾക്കുമാണ് നിലവിൽ നിർദേശം നൽകിയിരിക്കുന്നത്. അൽ ജൗദ് മേഖലയിൽ അടിഞ്ഞുകിടക്കുന്ന ‘സീ ലൈറ്റ്’ എന്ന കപ്പലും, ഖോർ അൽ ബത്തയിൽ വർഷങ്ങളായി കിടക്കുന്ന മറ്റ് കപ്പലുകളും മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. സമയപരിധിക്കുള്ളിൽ കപ്പലുകൾ നീക്കാത്ത ഉടമസ്ഥർക്കെതിരെ ഒമാൻ മാരിടൈം നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

