Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ ‘ഗുഡ്‌ ബൈ ഓൾ’...

ഒമാനിൽ ‘ഗുഡ്‌ ബൈ ഓൾ’ കീടനാശിനി സ്‌പ്രേ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

text_fields
bookmark_border
ഒമാനിൽ ‘ഗുഡ്‌ ബൈ ഓൾ’ കീടനാശിനി സ്‌പ്രേ ഉപയോഗിക്കരുതെന്ന്  മുന്നറിയിപ്പ്
cancel

മസ്‌കത്ത്: ഒമാനിൽ രണ്ടു കീടനാശിനികളുടെ ഉപയോഗം വിലക്കി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ). ഗുഡ് ബൈ ആൾ ഇൻസെക്റ്റ് സ്‌പ്രേ, ഗുഡ്‌ബൈ ആൾ ഇൻസെക്റ്റ് മാക്‌സ് കിൽസ് എന്നീ പ്രൊഡക്ടുകൾക്കാണ് നിരോധനം. ഒമാനിൽ ഇവ വാങ്ങുകയോ വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി മുന്നറിയിപ്പ് നൽകി. നിർദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. സ്‌കിട്ര എന്ന കമ്പനിയാണ് ഗുഡ് ബൈ ആൾ ഇൻസെക്റ്റ് സ്‌പ്രേ, ഗുഡ്‌ബൈ ആൾ ഇൻസെക്റ്റ് മാക്‌സ് കിൽസ് എന്നീ ഉൽപന്നങ്ങൾ പുറത്തിറക്കുന്നത്. പൊതുജനങ്ങളുടെ ആരോഗ്യവും ഉപഭോക്തൃ സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ രണടു ഉൽപന്നങ്ങളും ഒമാനിലെ വിപണികൾ തടയാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.

ഗുഡ് ബൈ ആൾ ഇൻസെക്റ്റ് സ്‌പ്രേ, ഗുഡ്‌ബൈ ആൾ ഇൻസെക്റ്റ് മാക്‌സ് കിൽസ് എന്നീ ഉൽപന്നങ്ങളോ മാനദണ്ഡങ്ങൾ പാലിക്കാത്ത മറ്റ് ഉൽപന്നങ്ങളോ വിൽപ ഉടൻ വിവരം അറിയിക്കണമെന്നും സി.പി.എ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OmanInsecticideSafety warning
News Summary - Warning issued against the use of 'Goodbye All' insecticide spray in Oman
Next Story