അമേരിക്കൻ ജ്യൂസ് ഉൽപന്നത്തിനെതിരെ മുന്നറിയിപ്പ്
text_fieldsകാപ്രി സൺ ജ്യൂസിനെതിരെ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ നൽകിയ മുന്നറിയിപ്പ്
മസ്കത്ത്: അമേരിക്കൻ ഉൽപന്നമായ കാപ്രി സൺ ജ്യൂസിനെതിരെ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്ററിന്റെ മുന്നറിയിപ്പ്. ഇതിന്റെ ചെറി ഫ്ലേവർ ജ്യൂസിൽ ക്ലീനിങ് കെമിക്കലുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. അമേരിക്കൻ ബ്രാൻഡായ ക്രാഫ്റ്റ് ഹീൻസിന്റേയാണ് കാപ്രി സൺ ജ്യൂസ്.
076840040900 എന്ന ബാച്ച് നമ്പറുള്ള ജ്യൂസ് പാക്കറ്റുകളെ കുറിച്ചുള്ള മുന്നറിയിപ്പാണ് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ നൽകിയിരിക്കുന്നത്. ഇതിന്റെ എക്സ്പയറി ഡേറ്റ് 25/6/2023 ആണ്. ഈ ബാച്ചിലുള്ള ജ്യൂസുകൾ അമേരിക്കൻ മാർക്കറ്റുകളിൽ ലഭ്യമാണ്. ഒമാനിലെ വിപണിയിൽ ഇവ എത്തിയിട്ടില്ലെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട മറ്റു വകുപ്പുകളുമായി സഹകരിച്ച് പരിശോധന ശക്തമാക്കുമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

