Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഷാ​ർ​ജ...

ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​ക്ക്​ ഊ​ഷ്മ​ള വ​ര​വേ​ൽ​പ്

text_fields
bookmark_border
ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി സു​ൽ​ത്താ​ൻ  ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു
cancel
camera_alt

ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

മ​സ്ക​ത്ത്​: ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യെ​ത്തി​യ യു​നൈ​റ്റ​ഡ്​ അ​റ​ബ് എ​മി​റേ​റ്റ്സി​ന്റെ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​ക്ക്​ ഒ​മാ​നി​ൽ ഊ​ഷ്​​മ​ള വ​ര​വേ​ൽ​പ്. ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തി.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ സാ​ഹോ​ദ​ര്യ​ബ​ന്ധ​വും പൊ​തു​താ​ൽ​പ​ര്യ​മു​ള്ള മ​റ്റ്​ കാ​ര്യ​ങ്ങ​ളും ച​ർ​ച്ച​ചെ​യ്തു. ആ​ദ​ര​സൂ​ച​ക​മാ​യി ഖാ​സി​മി​ക്കും അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ക്കു​ന്ന പ്ര​തി​നി​ധി​സം​ഘ​ത്തി​നും സു​ൽ​ത്താ​ൻ ഉ​ച്ച​ഭ​ക്ഷ​ണ​വും ന​ൽ​കി.

ഒ​മാ​ൻ ഭാ​ഗ​ത്തു​നി​ന്ന്​ സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രി സ​യ്യി​ദ് ദി ​യ​സീ​ൻ ബി​ൻ ഹൈ​തം അ​ൽ സ​ഈ​ദ്, ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് മ​ന്ത്രി സ​യ്യി​ദ് ഖാ​ലി​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി, വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല ബി​ൻ നാ​സ​ർ അ​ൽ ഹ​റാ​സി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. സ്വീ​ക​ര​ണ​ത്തി​നും ഉ​ദാ​ര​മാ​യ ആ​തി​ഥ്യ​മ​ര്യാ​ദ​ക്കും അ​തി​ഥി​ക​ൾ ആ​ത്മാ​ർ​ഥ​മാ​യ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

സു​ൽ​ത്താ​ന് ആ​രോ​ഗ്യ​വും ദീ​ർ​ഘാ​യു​സ്സും നേ​രു​ക​യും അ​​ദ്ദേ​ഹ​ത്തി​ന്​ കീ​ഴി​ൽ ഒ​മാ​ന്​ കൂ​ടു​ത​ൽ വി​ക​സ​ന​വും പു​രോ​ഗ​തി​യും കൈ​വ​രി​ക്ക​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​മാ​നി​ലെ​ത്തി​യ ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യേ​യും പ്ര​തി​നി​ധി​സം​ഘ​ത്തേ​യും റോ​യ​ൽ കോ​ർ​ട്ട് ദി​വാ​ൻ മ​ന്ത്രി സ​യ്യി​ദ് ഖാ​ലി​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി, ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല ബി​ൻ നാ​സ​ർ അ​ൽ ഹ​രാ​സി, ഒ​മാ​നി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ് ബി​ൻ ന​ഖി​റ അ​ൽ ദ​ഹേ​രി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ സ്വീ​ക​രി​ച്ച​ത്. മ​സ്‌​ക​ത്തി​ലെ യു.​എ.​ഇ എം​ബ​സി​യി​ലെ നി​ര​വ​ധി അം​ഗ​ങ്ങ​ളും സം​ബ​ന്ധി​ച്ചു.

ഷാ​ർ​ജ ഡെ​പ്യൂ​ട്ടി ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ അ​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി, ഒ​മാ​നി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ് ബി​ൻ ന​ഖീ​റ അ​ൽ ദ​ഹേ​രി, സാം​സ്കാ​രി​ക, ഇ​ൻ​ഫ​ർ​മേ​ഷ​ൻ വ​കു​പ്പ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല അ​ൽ ഉ​വൈ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​തി​നി​ധി​സം​ഘ​മാ​ണ്​ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യെ അ​നു​ഗ​മി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WelcomeSharjahSultan Haitham bin TariqRulerSheikh Sultan bin Muhammad Al Qasimi
News Summary - Warm welcome to the Ruler of Sharjah
Next Story