വേതനസംരക്ഷണ സംവിധാനം ഇൗ മാസം മുതൽ
text_fieldsമസ്കത്ത്: മാനവ വിഭവശേഷി മന്ത്രാലയം സെൻട്രൽബാങ്കിെൻറ പങ്കാളിത്തത്തോടെ നടപ്പിൽ വരുത്തുന്ന വേതന സംരക്ഷണ പദ്ധതി നവംബർ മുതൽ നിലവിൽ വരും. തൊഴിലാളികൾക്ക് കരാർ പ്രകാരമുള്ള ശമ്പളം കൃത്യസമയത്തിന് ലഭിച്ചുവെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം നടപ്പിൽ വരുത്തുന്നതെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. പുതിയ സംവിധാനത്തിലേക്ക് മാറാൻ കമ്പനികൾക്ക് മൂന്ന് മാസത്തെ സമയപരിധി ലഭ്യമാകുമെന്നും മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ പറഞ്ഞു. നിലവിലുള്ള വേതനസംരക്ഷണ സംവിധാനത്തിെൻറ നവീകരിച്ച രൂപമാണ് നിലവിൽ വരുന്നത്. ഒമാനിലെ എല്ലാ ബാങ്കുകളുമായും ബന്ധപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക.
സ്വകാര്യ സ്ഥാപനങ്ങളുെട തൊഴിൽ ഭദ്രത ഉറപ്പുവരുത്തുന്നതിന് ഒപ്പം തൊഴിലുടമകൾക്കും തൊഴിലാളികൾക്കും നൽകുന്ന സേവനങ്ങളും സംവിധാനങ്ങളും വിപുലപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിെൻറ പ്രതിബദ്ധത ഉറപ്പുവരുത്തുന്നതാകും ഇത്. തൊഴിലാളികളുടെ വേതനം ബാങ്ക് കൈമാറുന്നതിന് ഏകീകൃത രൂപം ഉറപ്പുവരുത്തുന്ന പുതിയ സംവിധാനത്തിെൻറ വിജയത്തിന് എല്ലാ കമ്പനികളും സഹകരിക്കണമെന്നും മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. അക്കൗണ്ട് ഉള്ള ബാങ്ക് ശാഖകൾ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഇത് തൊഴിലുടമകൾ ഉറപ്പുവരുത്തണം. നവംബർ മാസത്തെ വേതനം മുതൽ ഇതിന് കീഴിൽ വിതരണം ചെയ്യാൻ കമ്പനികൾ മുന്നിട്ടിറങ്ങണമെന്നും മന്ത്രാലയം കമ്പനികളെ ഉദ്ബോധിപ്പിച്ചു.
ദേശീയദിനത്തിെൻറ ഭാഗമായിട്ടാകും പുതിയ സംവിധാനത്തിെൻറ ഒൗദ്യോഗിക ഉദ്ഘാടനം. വേതന വിതരണം പ്രഥമ പരിഗണനയാക്കാൻ കമ്പനികളെ നിർബന്ധിതരാക്കുന്നതാകും ഇത്. ശമ്പളവുമായി ബന്ധപ്പെട്ട തർക്കങ്ങളും നിയമയുദ്ധങ്ങളും ഒഴിവാക്കാനും ഉൽപാദനക്ഷമത വർധിപ്പിക്കാനും ഇത് സഹായകരമാകും. മൊത്തം തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് ഒപ്പം സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വേതനം സംബന്ധിച്ച് സർക്കാറിന് കൃത്യമായ ധാരണയുണ്ടാക്കാനും ഇതുവഴി സാധിക്കും. ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മാസശമ്പള വിതരണം ബാങ്കിലൂടെ മാത്രമേ നല്‍കാവൂ എന്ന നിര്‍ദേശം ഒട്ടുമിക്ക കമ്പനികളും നടപ്പില്‍ വരുത്തിയിരുന്നു. എന്നാല്‍, ധാരാളം ഇടത്തരം കമ്പനികള്‍ ഇതിൽ വീഴ്ച വരുത്തിയതിെൻറ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
