Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഫി-വഫിയ്യ: പ്രവേശന പരീക്ഷ ഒമാനിലും
text_fieldsbookmark_border
ബൗഷർ സുന്നി സെന്റർ മദ്റസയിൽ നടന്ന വാഫി-വഫിയ്യ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾ
Listen to this Article
മസ്കത്ത്: കോഓഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജുകൾക്ക് (സി.ഐ.സി) കീഴിലെ വാഫി-വഫിയ്യ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷ ഒമാനിൽ വിപുലമായി നടന്നു.
ബൗഷർ സുന്നി സെൻറർ മദ്റസയായിരുന്നു പരീക്ഷകേന്ദ്രം. പരീക്ഷക്ക് മുമ്പായി നടന്ന ചടങ്ങിൽ ശറഫുദ്ദീൻ വാഫി, ഉമർ വാഫി, ബൗഷർ സുന്നി സെന്റർ സെക്രട്ടറി ശുക്കൂർ ഹാജി എന്നിവർ സംസാരിച്ചു.
ഇൻവിജിലേറ്റർ ആശിഖുൽ ഹാദി പരീക്ഷയെ കുറിച്ച് വിശദീകരിച്ചു. കേരളത്തിലും ലക്ഷദ്വീപിലും കർണാടകയിലും ജി.സി.സിയിലും വിപുലമായ സൗകര്യങ്ങളോടെ 'വാഫിക്സ്' ആപ് മുഖേനയാണ് പരീക്ഷ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

