വാദികബീർ ഇന്ത്യൻ സ്കൂളിൽ വിദ്യാർഥി പ്രതിനിധികൾ ചുമതലയേറ്റു
text_fieldsമസ്കത്ത്: വാദി കബീർ ഇന്ത്യൻ സ്കൂളിൽ വിദ്യാർഥി പ്രതിനിധികൾ ചുമതലയേറ്റു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങളായ റുവാൻ കൽപാഗെ, രുമേഷ് രത്ന നായകെ, അസ്ഹറുദ്ദീെൻറ മകനും ക്രിക്കറ്ററുമായ അസദുദ്ദീൻ മുഹമ്മദ്, ഒമാൻ ക്രിക്കറ്റ് ബോർഡ് അംഗം സൈദ് അൻവർ, വെറ്ററൻ ക്രിക്കറ്റർ മധു ജെസ്റാണി, സ്കൂൾ രക്ഷാധികാരി അനിൽ ഖിംജി, എസ്.എം.സി പ്രസിഡൻറ് ഹർഷേന്ദു ഷാ, തുടങ്ങി വിശിഷ്ട വ്യക്തികളും ക്ഷണിതാക്കളും ചടങ്ങിൽ പെങ്കടുത്തു. മുഖ്യാതിഥിക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് ചടങ്ങിൽ ഒരുക്കിയത്.
സ്റ്റുഡൻറ് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്ക് മുഖ്യാതിഥി ബാഡ്ജുകൾ കൈമാറി. തുടർന്ന് സ്കൂൾ ക്വയർ ഗ്രൂപ് ഗാനം ആലപിച്ചു.
ദേശീയ ഗാനാലാപനത്തോടെയാണ് പരിപാടികൾക്ക് തിരശീല വീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
