സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി വാദി ബനീ ഖാലിദ്
text_fieldsമസ്കത്ത്: വാദി ബനീ ഖാലിദ് സഞ്ചാരികളുടെ പ്രിയ കേന്ദ്രമാകുന്നതായി ടൂറിസം വകുപ്പിെൻറ കണക്കുകൾ. കഴിഞ്ഞവർഷം 1,82,648 ലക്ഷം പേരാണ് ഇവിടം സന്ദർശിച്ചത്. 2016നേക്കാൾ 17 ശതമാനം അധിക സന്ദർശകരാണ് ഇവിടെയെത്തിയത്. വാദി ബനീ ഖാലിദിലെ തടാകങ്ങളാണ് പ്രധാന ആകർഷണം. വർഷം മുഴുവൻ ഇവിടം സഞ്ചാരികൾ എത്തുന്നുണ്ട്.
ആഭ്യന്തര വിനോദ സഞ്ചാരികൾക്ക് പുറമെ വിദേശി സഞ്ചാരികൾക്കും ഇവിടം പ്രിയ ഇടമാണ്. മൊത്തം 1,11,730 വിദേശ വിനോദസഞ്ചാരികളാണ് കഴിഞ്ഞ വർഷം ഇവിടെയെത്തിയത്. വിനോദ സഞ്ചാരികളുടെ വർധന കണക്കിലെടുത്ത് വാദി ബനീ ഖാലിദ് പോലുള്ള സ്ഥലങ്ങളിൽ സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് ടൂറിസം മന്ത്രാലയത്തിെൻറ പരിഗണനയിലുണ്ട്. വർഷം മുഴുവൻ ജലമൊഴുകുന്ന വാദികളാണ് വാദി ബനീ ഖാലിദിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നതെന്ന് വടക്കൻ ശർഖിയ ടൂറിസം ഡയറക്ടർ തലാൽ ബിൻ ഖൽഫാൻ അൽ ശുെഎബി പറഞ്ഞു.
