വാദി കബീര് ഇന്ത്യന് സ്കൂള് സ്റ്റുഡൻറ്സ് കൗണ്സില് ചുമതലയേറ്റു
text_fieldsവാദി കബീര് ഇന്ത്യന് സ്കൂള് സ്റ്റുഡൻറ്സ് കൗണ്സില് ചുമതലയേൽക്കുന്ന ചടങ്ങ്
മസ്കത്ത്: വാദി കബീര് ഇന്ത്യന് സ്കൂള് സീനിയര് വിഭാഗത്തിലെ സ്റ്റുഡൻറ്സ് കൗണ്സില് ചുമതലയേറ്റു.
ഓണ്ലൈനായി നടന്ന പരിപാടിയില് സ്കൂള് മാനേജ്മെൻറ് കമ്മിറ്റി കായിക വിഭാഗം ചെയര്മാനും മോട്ടിവേഷനല് സ്പീക്കറുമായ മനോജ് ശ്രീകാന്ത് മുഖ്യാതിഥിയായി.
സ്കൂള് മാനേജ്മെൻറ് കമ്മിറ്റി ഓണററി പ്രസിഡൻറ് അല്കേഷ് ജോഷി, കമ്മിറ്റി അംഗങ്ങള്, പ്രിന്സിപ്പല് ഡി.എന്. റാഉ, വൈസ് പ്രിന്സിപ്പല്, അധ്യാപകര് തുടങ്ങിയവര് സംബന്ധിച്ചു.
നാല് ഗ്രൂപ്പുകളായ വിവേകാനന്ദന്, ടാഗോര്, അക്ബര്, അശോകന് എന്നിവയെയും ഹൗസ് മാസ്റ്റര്മാരെയും സദസ്സിന് പരിചയപ്പെടുത്തി.
ആറു മുതല് 12 വരെ ക്ലാസുകളില്നിന്നുള്ള സ്റ്റുഡൻറ്സ് കൗണ്സില് അംഗങ്ങള്ക്കുള്ള ബാഡ്ജുകള് സമ്മാനിച്ചു.
ഹെഡ് ബോയ് ജബിന് ഷിജി കോഷി, ഹെഡ് ഗേള് ബെന്സി ജോണ് എന്നിവര് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

