Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാദികബീർ വെടിവെപ്പ്​: ആക്രമണകാരികൾക്ക് പാകിസ്താനുമായി ബന്ധമില്ല- അംബാസഡർ

text_fields
bookmark_border
വാദികബീർ വെടിവെപ്പ്​: ആക്രമണകാരികൾക്ക് പാകിസ്താനുമായി ബന്ധമില്ല- അംബാസഡർ
cancel

മസ്കത്ത്​: വാദികബീറിലെ വെടിവെപ്പിൽ മരണപ്പെട്ട ​മൂന്ന് ആക്രമണകാരികൾക്ക് പാകിസ്താനുമായി യാതൊരു ബന്ധവുമില്ലെന്ന്​ ഒമാനിലെ പാക്കിസ്താൻ അംബാസഡർ ഇമ്രാൻ അലി എക്സ്​ (ട്വിറ്റർ) സന്ദേശത്തിൽ പറഞ്ഞു. ഇത് പാകിസ്താൻ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ ആയിരുന്നില്ല. വെടിവെപ്പിൽ നാല്​ പാക്കിസ്താൻ സ്വ​ദേശികളാണ്​ മരണപ്പെട്ടത്​. ഇതിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ നാളെ പാകിസ്താനിലേക്ക് കൊണ്ടുപോകുമെന്നും അലി പറഞ്ഞു. പൗരന്മാരെ പിന്തുണക്കുമെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അംബാസഡർ എക്സിൽ കുറിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Wadi Kabir firing: Attackers have nothing to do with Pakistan-Ambassador
Next Story