Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാദി മുറിച്ച് കടക്കൽ; ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
വാദി മുറിച്ച് കടക്കൽ; ഒരാൾ അറസ്റ്റിൽ
cancel
Listen to this Article

മസ്കത്ത്: കുത്തിയൊലിക്കുന്ന വാദി വാഹനവുമായി മുറിച്ച് കടക്കാൻ ശ്രമിച്ചതിന് സ്വദേശി പൗരനെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ജബൽ അഖ്ദറിൽനിന്നാണ് ദാഖിലിയ പൊലീസ് കമാൻഡന്‍റ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. നിയമ നടപടികൾ പൂർത്തീകരിച്ച് വരുകയാണെന്ന് ആർ.ഒ.പി അറിയിച്ചു. വേനൽ മഴയെ തുടർന്ന് രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ വാദികൾ കവിഞ്ഞൊഴുകുകയാണ്.

ഇത് മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇത് പരിഗണിക്കാതെ നിരവധിപേരാണ് വാദിമുറിച്ചുകടക്കുന്നത്. ദിവസങ്ങൾക്കുമുമ്പ് ദാഹിറ ഗവർണറേറ്റിലും വാഹനവുമായി വാദിമുറിച്ച് കടക്കാൻ ശ്രമിച്ചതിന് സ്വദേശി പൗരനെ അറസ്റ്റ് ചെയ്തിരുന്നു. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 49 പ്രകാരം വാദി മുറിച്ചുകടക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

തന്റെയോ മറ്റുള്ളവരുടെയോ ജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ മനഃപൂർവം വാദികൾ മുറിച്ചുകടക്കുകയാണെങ്കിൽ മൂന്നുമാസത്തിൽ കൂടാത്ത തടവും 500 റിയാൽവരെ പിഴയും ലഭിച്ചേക്കും. സുരക്ഷ മുൻകരുതലുകളുടെ ഭാഗമായി അധികൃതർ നൽകിയ മുന്നറിയിപ്പുകൾ എല്ലാവരും പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - wadi crossing; One arrested
Next Story