വാദി അൽ സെയിൽ റോഡ് നവീകരിച്ചു
text_fieldsമസ്കത്ത്: അൽ വുസ്ത ഗവർണറേറ്റിലെ മഹൂത്ത് വിലായത്തിലെ വാദി അൽ സെയിൽ റോഡ് നവീകരിച്ചു. ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ഓഫ് റോഡ്സ് സ്വകാര്യമേഖല കമ്പനികളിലൊന്നുമായി സഹകരിച്ചാണ് 22 കി.മീ. റോഡ് ബിറ്റുമിൻ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കിയത്.
മണ്ണ് സ്ഥിരപ്പെടുത്താനും റോഡിൽ പൊടിപടലങ്ങൾ തടയാനും പൗരന്മാർക്കും താമസക്കാർക്കും എളുപ്പത്തിൽ സഞ്ചരിക്കാനും റോഡ് ഉപയോഗിക്കുന്നവരുടെ ഗതാഗത സുരക്ഷ വർധിപ്പിക്കാനും ലക്ഷ്യമിട്ടാണിത്.
മഹൂത്ത് വിലായത്തി ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ളതും ഗ്രാമത്തിലെ നിരവധി സർക്കാർ സ്ഥാപനങ്ങൾക്ക് സേവനം നൽകുന്നതുമായ വാദി അൽ സെയിൽ ഗ്രാമത്തിലേക്കാണ് റോഡ് പ്രധാനമായും ഉപകാരം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

