വി.ടി. വിനോദിന് ഡോക്ടറേറ്റ്
text_fieldsമസ്കത്ത്: മാർസ് ഹൈപ്പർമാർക്കറ്റിെൻറയും ബദർ അൽസമാ ഗ്രൂപ്പ് ഒാഫ് ഹോസ്പിറ്റൽസിെൻറയും മാനേജിങ് ഡയറക്ടറായ വി.ടി. വിനോദിന് കോമൺവെൽത്ത് സർവകലാശാലയുടെ ഡോക്ടറേറ്റ്. ഇൻറർനാഷനൽ ബിസിനസിലാണ് സർവകലാശാലയുടെ ഡോക്ടറൽ മോണിറ്ററിങ് ബോർഡ് ഹോണററി ഡോക്ടറൽ പിഎച്ച്.ഡി നൽകിയത്. ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഡോക്ടറൽ ബിരുദം സമ്മാനിച്ചു.
മേഖലയിലെ സ്വേദശികളെയും വിദേശികളെയും ഒരുപോലെ പരിഗണിക്കുന്ന ചില്ലറ വിപണന സ്ഥാപനത്തിെൻറയും ആശുപത്രി ശൃംഖലയുടെയും മേധാവിയായ മനുഷ്യസ്നേഹിയാണ് വി.ടി. വിനോദെന്ന് സർവകലാശാല നൽകിയ ബഹുമതി പത്രത്തിൽ പറയുന്നു. ഒമാൻ നൽകിയ സ്നേഹവും വിശ്വാസവുമാണ് തെൻറയും തെൻറ സ്ഥാപനങ്ങളുടെയും നേട്ടത്തിന് കാരണമെന്ന് ഡോക്ടറേറ്റ് ബഹുമതി സ്വീകരിച്ച് നടത്തിയ പ്രസംഗത്തിൽ വി.ടി. വിനോദ് പറഞ്ഞു.
മിഡിലീസ്റ്റിലെ മുൻനിര സംരംഭകരിൽ ഒരാളായ വിനോദ് ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമാണ്. ചില്ലറ വിപണനം, ഹോസ്പിറ്റൽ എന്നിവക്കുപുറമെ ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ്, ഫെസിലിറ്റീസ് മാനേജ്മെൻറ്, ഫർണിച്ചർ, ഇൻഷുറൻസ്, കയറ്റിറക്കുമതി, പ്രഫഷനൽ എജുക്കേഷൻ, അഡ്വർടൈസിങ് തുടങ്ങി വിവിധ മേഖലകളിലും ഇദ്ദേഹത്തിെൻറ ബിസിനസുകൾ വ്യാപിച്ചുകിടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
