മസ്കത്ത്: നടൻ മോഹൻലാൽ അടുത്തമാസം മസ്കത്തിലെത്തുന്നു. ഫെബ്രുവരി 23ന് ഒമാൻ ഓട്ടോമൊബൈൽ ക്ലബിൽ നടക്കുന്ന ‘വിസ്മയസന്ധ്യ’ താരനിശയിൽ പെങ്കടുക്കുന്നതിനായാണ് എത്തുന്നത്. ലാലിെൻറ നേതൃത്വത്തിൽ മലയാളികൾക്ക് ഏറെ ആസ്വാദ്യകരമായ കലാവിരുന്നാകും ഒരുക്കുകയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 16 വർഷത്തിന് ശേഷമാണ് ഒരു കലാ പരിപാടിയുമായി മോഹൻലാൽ മസ്കത്തിൽ എത്തുന്നതെന്ന് സംഘാടകർ കൂട്ടിച്ചേർത്തു. ലാലിന് പുറമെ ഇന്നസെൻറ്, ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, ശ്വേത മേനോൻ, എം.ജി. ശ്രീകുമാർ, ആശ ശരത്, ശ്രേയ ജയ്ദീപ്, മൃദുല മുരളി തുടങ്ങിയ വിപുലമായ താരനിരയും എത്തും. മുപ്പതിനായിരത്തോളം കാണികളെയാണ് പരിപാടിയിൽ പ്രതീഷിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. ക്ലാപ്സ് ഇവൻറ്സ് സംഘടിപ്പിക്കുന്ന പരിപാടിയുടെ പ്രധാന സ്പോൺസർമാർ കല്യാൺ ജ്വല്ലേഴ്സും കൊച്ചിൻ ഗോൾഡ് ആൻഡ് ഡയമണ്ട്സുമാണ്. ടിക്കറ്റിനെ കുറിച്ച വിവരങ്ങൾക്ക് 95324926, 99756089 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. ബിനു കമൽ, കൊച്ചിൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിങ് ഡയറക്ടർ ജഗജിത്ത് പ്രഭാകർ, രൂപേഷ്, സജേഷ്, അമൃത്പാൽ എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2018 1:59 PM GMT Updated On
date_range 2018-07-12T09:59:58+05:30‘വിസ്മയസന്ധ്യ’ താരനിശ ഫെബ്രുവരി 23ന് മസ്കത്തിൽ
text_fieldsNext Story