വോളിബാൾ: കോസ്മോ ടീം ജേതാക്കൾ
text_fieldsടൂർണമെന്റിൽ വിജയിച്ച കോസ്മോ ടീം ട്രോഫിയുമായി
സലാല: കോസ്മോ വോളിബോൾ ക്ലബിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ടൂർണമെന്റ് സംഘടിപ്പിച്ചു. ഫൈനലിൽ 3-1ന് സനായിയ്യ സ്പൈക്കേഴ്സിനെ തോൽപിച്ച് സംഘാടകരായ കോസ്മോ ടീം തന്നെ വിജയികളായി. ദോഫാർ ക്ലബ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ എട്ട് ടീമുകളാണ് പങ്കെടുത്തത്.
വിജയികൾക്ക് ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാർ ഝാ, ഒ. അബ്ദുൽ ഗഫൂർ ദാസ് റീമ, മുനാഫ് വടകര എനിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ കോസ്മോ ക്ലബ് പ്രസിഡന്റ് അയ്യൂബ് ഇരിക്കൂർ, സെക്രട്ടറി അഹദ് കാഞ്ഞിരപ്പള്ളി, സെമിൻ അഹദ്, നോബിൾ മാളിയേക്കൽ, നിസാം വടകര എന്നിവർ സംബന്ധിച്ചു. ഹരികുമാർ, പവിത്രൻ കാരായി, ഡോ. നിസ്താർ, കെ.എ. റഹീം, റഫീഖ് പേരാവൂർ, റൗഫ് കുറ്റ്യാടി എന്നിവർ സബന്ധിച്ചു. രണ്ടുദിവസമായി നടന്ന മത്സരങ്ങൾ കാണാൻ നിരവധി പേർ എത്തിയിരുന്നു.

