റബുൽ ഖാലിക്കും അറബിക്കടലിനും മുകളിൽ അഗ്നിപർവത ചാരം
text_fieldsമസ്കത്ത്: ഇത്യോപ്യയിലെ ഹൈലി ഗുബ്ബി അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ഒമാൻ ആകാശത്ത് നിരീക്ഷണം സജീവമാക്കിയതായി പരിസ്ഥിതി അടിയന്തര കേന്ദ്രം ചൊവ്വാഴ്ച പ്രസ്താവനയിൽ അറിയിച്ചു.
സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം, 35,000 അടി ഉയരത്തിൽ റബുൽ ഖാലി മരുഭൂമി ഭാഗങ്ങളിലും അറബിക്കടലിന്റെ ചില മേഖലകളിലും അഗ്നിപർവത ചാരം കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ ഒമാനിലെ പരിസ്ഥിതിക്കോ പൗരന്മാരുടെ ആരോഗ്യത്തിനോ പ്രതികൂലമാവുന്ന തരത്തിൽ ഇത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
രാജ്യത്തുടനീളമുള്ള വായു ഗുണനിലവാരത്തിൽ മാറ്റമൊന്നും കണ്ടെത്തിയിട്ടില്ലെന്നും ചാരം ഉയർന്ന അന്തരീക്ഷ പാളിയിലായതിനാൽ ജനങ്ങൾക്ക് ഭീഷണിയില്ലെന്നും അധികൃതർ വ്യക്തമാക്കി. ഒമാനിലെ അന്തരീക്ഷ സുരക്ഷ ഉറപ്പാക്കാൻ നിരീക്ഷണ സംഘങ്ങൾ നിരന്തരമായി പ്രവർത്തിക്കുന്നതായി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

