വോയ്സ് ഓഫ് വുമൺ ‘ടാലെൻറ് ഫിയെസ്റ്റ’ ഏപ്രിൽ 12ന്
text_fieldsമസ്കത്ത്: ഒമാനിലെ വീട്ടമ്മമാരുടെ കൂട്ടായ്മയായ ‘വോയ്സ് ഓഫ് വുമൺ’ ആഭിമുഖ്യത്ത ിൽ ‘ടാലെൻറ് ഫിയെസ്റ്റ’ എന്ന പേരിൽ ഒത്തുചേരലും മത്സരങ്ങളും സംഘടിപ്പിക്കുന്നു.
ഏ പ്രിൽ 12ന് വൈകീട്ട് മൂന്ന് മുതൽ ഖുറം അൽ ബഹ്ജ ഹാളിലാണ് പരിപാടി. വനിതകളുടെ കഴിവുക ൾ മാറ്റുരക്കാനുള്ള വേദിയായിരിക്കും ഇതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വീട്ടമ്മമാരുടെ കഴിവുകളെ പരിപോഷിപ്പിക്കാനും പരസ്പര വിനിമയത്തിലൂടെ സാമൂഹിക പ്രതിബദ്ധത വളർത്താനും ലക്ഷ്യമിട്ട് രൂപവത്കരിച്ച കൂട്ടായ്മയുടെ ആദ്യ ഒത്തുചേരലാണിത്. നടി തെസ്നിഖാൻ പരിപാടിയിൽ മുഖ്യാതിഥിയായിരിക്കും.
ടാലൻറ് ഫിയെസ്റ്റയിൽ 20 മത്സരാർഥികൾ അഞ്ച് വിഭാഗങ്ങളിലായി മാറ്റുരക്കും. വാട്സ്ആപ് ഗ്രൂപ്പുകൾ വഴി നടന്ന പ്രാഥമിക തല മത്സരങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് പെങ്കടുക്കുക. വിജയികളാകുന്നവർക്ക് പുരസ്കാരങ്ങൾ നൽകി ആദരിക്കുകയും ചെയ്യും. വനിതകളുടെ വിവിധയിനം കലാപരിപാടികളും നടക്കും. സലാല അടക്കമുള്ള ഒമാനിലെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ പങ്കാളിത്തം മത്സരത്തിലുണ്ടാകും.
താൽ ഇവൻറ്സ് ആണ് പരിപാടിയുടെ സംഘാടകർ. സുഗമമായ നടത്തിപ്പിനായി റഷീദ രാജൻ, റസിയ ഹക്കീം, ഡിജി സുധാകർ, രേഷ്മ, കമറുന്നീസ റാസ, ശ്രീജ, നിഷ, ഷിജി, ഷെറിൻ, സൽമ, ഫെമി, ഷാഹിന എന്നിവരുടെ നേതൃത്വത്തിൽ പ്രോഗ്രാം കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. റഷീദ രാജൻ, റസിയ ഹക്കീം, ഡിജി സുധാകർ, ഹേമമാലിനി സുരേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
