മാരിടൈം സെക്യൂരിറ്റി സെന്റർ സന്ദർശിച്ചു
text_fieldsകൊറിയയുടെ നേവൽ ഓപറേഷൻസ് മേധാവി അഡ്മിറൽ കിം ജുങ് സൂവിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മാരിടൈം സെക്യൂരിറ്റി സെന്റർ സന്ദർശിച്ചപ്പോൾ
മസ്കത്ത്: കൊറിയയുടെ നേവൽ ഓപറേഷൻസ് മേധാവി അഡ്മിറൽ കിം ജുങ് സൂ മാരിടൈം സെക്യൂരിറ്റി സെന്റർ (എം.എസ്.സി) സന്ദർശിച്ചു. എം.എസ്.സി ഉപമേധാവിയുടെ നേതൃത്വത്തിൽ കൊറിയൻ സംഘത്തിന് സ്വീകരണം നൽകി. സമുദ്ര സുരക്ഷ നിലനിർത്തുന്നതിൽ മാരിടൈം സെക്യൂരിറ്റി സെന്റർ വഹിക്കുന്ന പങ്കിനെക്കുറിച്ചും ചുമതലകളെക്കുറിച്ചും കൊറിയൻ പ്രതിനിധി സംഘത്തിന് വിശദീകരിച്ചുകൊടുത്തു.
കേന്ദ്രത്തിന്റെ സൗകര്യങ്ങളെക്കുറിച്ചും പുതിയ ഉപകരണങ്ങളും സാങ്കേതികവിദ്യകളും കൊറിയൻ സംഘം മനസ്സിലാക്കുകയും ചെയ്തു. കിം ജുങ് സൂ റോയൽ നേവി ഓഫ് ഒമാൻ (ആർ.എൻ.ഒ) കമാൻഡർ റിയർ അഡ്മിറൽ സെയ്ഫ് നാസർ അൽ റഹ്ബിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളുടെയും നാവികസേനകൾ തമ്മിലുള്ള സമുദ്ര സഹകരണത്തെ കുറിച്ച് കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

