ജനഹൃദയം തൊട്ടറിഞ്ഞ് സുൽത്താൻ...
text_fieldsവിലായത്തുകൾ സന്ദർശിക്കാനായി സുൽത്താൻ എത്തിയപ്പോൾ
മസ്കത്ത്: ദോഫാറിലെയും അൽ വുസ്ത ഗവർണറേറ്റുകളിലെയും നിരവധി വിലായത്തുകൾ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് സന്ദർശിച്ചു. സുൽത്താനെ സ്വീകരിക്കാൻ കുട്ടികളും മുതിർന്നവരുമുൾപ്പെടെ വൻ ജനാവലിയാണ് വഴിയിലുടനീളം തടിച്ചുകൂടിയത്. ദേശീയ പതാകയേന്തിയും പരമ്പരാഗത നൃത്തരൂപങ്ങൾ അവതരിപ്പിച്ചും ജനങ്ങൾ അദ്ദേഹത്തെ സ്വീകരിച്ചു. സന്ദർശനത്തിനിടെ നിരവധി വികസന, സാമൂഹിക സാമ്പത്തിക, സാമൂഹിക പദ്ധതികൾ അവലോകനം ചെയ്യുകയും പൗരന്മാരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും സൂക്ഷ്മമായി കേൾക്കുകയും ചെയ്തു.
സുൽത്താന് നൽകിയ വരവേൽപ്പ്
സുൽത്താനെ ഒരുനോക്കു കാണാനെത്തിയവർ അദ്ദേഹത്തിന്റെ ആരോഗ്യത്തിനും രാജ്യത്തിന്റെ പുരോഗതിക്കും വേണ്ടി പ്രാർഥിക്കുകയും ചെയ്തു.
സുൽത്താനോടുള്ള വിശ്വസ്തതയുടെ പ്രകടനവും പ്രതിഫലനവുമായിരുന്നു വഴിയിലുടനീളം അദ്ദേഹത്തിനു ലഭിച്ച സ്വീകരണം. ഒമാൻ ഭരണനേതൃത്വവും ജനങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ സാക്ഷ്യപ്പെടുത്തലായി സുൽത്താന്റെ സന്ദർശനം മാറി. പൗരന്മാർക്ക് ആശംസകളും അനുഗ്രഹങ്ങളും ചൊരിഞ്ഞാണ് സുൽത്താൻ ഹൈതം മടങ്ങിയത്. ദേശീയ വികസനം പൗരന്മാരുടെ ക്ഷേമത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നുവെന്നും പരസ്പര ഐക്യവും വിശ്വാസവുമാണ് ഒമാന്റെ വളർച്ചയിലേക്കുള്ള പാതയെന്നും സാക്ഷ്യപ്പെടുത്തുന്നതായിരുന്നു സുൽത്താന്റെ പര്യടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

