അനുശോചനവുമായി കുവൈത്ത് എംബസി സന്ദർശിച്ചു
text_fieldsകുവൈത്ത് അമീറിന്റെ വിയോഗത്തിൽ അനുശോചിച്ച് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ മസ്കത്തിലെ കുവൈത്ത് എംബസി സന്ദർശിക്കുന്നു
മസ്കത്ത്: കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അൽ സ്സബാഹിന്റെ വേർപാടിൽ അനുശോചനം അറിയിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിലെ ഒരു കൂട്ടം ഉദ്യോഗസ്ഥർ മസ്കത്തിലെ കുവൈത്ത് എംബസി സന്ദർശിച്ചു.
അമീറിന്റെ വിയോഗത്തിൽ തങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുകയാണെന്ന് ഉദ്യോഗസ്ഥസംഘം പറഞ്ഞു. രണ്ടു സഹോദര രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദ, ഉഭയകക്ഷി ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിൽ നിർണായകപങ്ക് വഹിച്ചയാളാണ് അമീറെന്ന്ചൂണ്ടിക്കാട്ടിയ സംഘം കുവൈത്ത് സഹപ്രവർത്തകർക്ക് ആശ്വാസവും പിന്തുണയും നൽകുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

