ഇഫ്താർ-വിഷു-ഈസ്റ്റർ ആഘോഷിച്ചു
text_fieldsമലയാളം, മസ്കത്ത് മലയാളം, കേരള മലയാളം എന്നീ ടോസ്റ്റ്
മാസ്റ്റേഴ്സ് ക്ലബുകളുടെ നേതൃത്വത്തിൽ നടന്ന ഇഫ്താർ-വിഷു -ഈസ്റ്റർ ആഘോഷത്തിൽ പങ്കെടുത്തവർ
മസ്കത്ത്: മലയാളം, മസ്കത്ത് മലയാളം, കേരള മലയാളം എന്നീ മൂന്നു ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബുകൾ ഒരുമിച്ച് ഇഫ്താർ-വിഷു -ഈസ്റ്റർ എന്നിവ ആഘോഷിച്ചു. റൂവി അൽഫവാൻ റസ്റ്റാറന്റിൽ നടന്ന പരിപാടിക്ക് ഡി.ടി.എം. റെജുലാൽ റഫീഖ്, ടോസ്റ്റ് മാസ്റ്റേഴ്സ് അംഗങ്ങളായ അഹമ്മദ് പറമ്പത്ത്, ജോർജ് മേലേടൻ, ഫസലുറഹ്മാൻ, ഇഗ്നേഷ് ലാസർ, ഡോൺ അശോകൻ, എൻ. മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. മനുഷ്യർക്കിടയിൽ സ്നേഹവും കാരുണ്യവും ഒത്തൊരുമയും നിലനിൽക്കാനുള്ളതാണ് ഓരോ ആഘോഷവുമെന്ന് ചടങ്ങിൽ സംസാരിച്ച ജോർജ് തോമസ്, ദിലീപ് കുമാർ, വി.എസ്. അബ്ദുറഹ്മാൻ എന്നിവർ സൂചിപ്പിച്ചു.

