ചില തസ്തികകളിലെ വിസ നിയന്ത്രണം ഇന്നുമുതൽ
text_fieldsമസ്കത്ത്: ചില തൊഴിലുകളിൽ വിദേശികൾക്ക് ഏർപ്പെടുത്തിയ താൽക്കാലിക വിസ നിയന്ത്രണം ഞായറാഴ്ച മുതൽ നിലവിൽവരും. ആറ് മാസക്കാലത്തേക്ക് പുതിയ വിസകൾക്കാണ് നിയന്ത്രണമുള്ളത്. എന്നാൽ, നിലവിൽ ഒമാനിൽ മറ്റ് വിസകളിലുള്ളവർക്ക് ഈ തൊഴിലുകളിലേക്ക് മാറാൻ തടസ്സമില്ല.
നിർമാണ തൊഴിലാളി /ജനറൽ, ശുചീകരണ തൊഴിലാളി /പൊതു കെട്ടിടങ്ങൾ, കയറ്റിറക്ക് തൊഴിൽ, കട്ടയുണ്ടാക്കൽ, സ്റ്റീൽ ഫിക്സർ, സ്തീകളുടെ വസ്ത്രം തുന്നൽക്കാർ /ജനറൽ, പുരുഷ വസ്ത്ര തുന്നൽക്കാർ /ജനറൽ, ഇലക്ട്രീഷ്യൻ /ജനറൽ ഇലക്ട്രിക്കൽ ഇൻസ്റ്റലേഷൻ, വെയിറ്റർ, പെയിന്റർ, ഷെഫ് /ജനറൽ, ഇലക്ട്രിഷ്യൻ /ഹോം ഇൻസ്റ്റലേഷൻ, ബാർബർ തുടങ്ങിയ ജോലികൾക്കാണ് വിസ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഈ മേഖലകളിൽ വിദേശികളുടെ എണ്ണം വർധിച്ചതായി മന്ത്രാലയം കണ്ടെത്തിയിരുന്നു. അതിനാൽ, ഏറ്റവും കുടുതൽ തൊഴിൽ നിയമ ലംഘനങ്ങളും ഈ മേഖലയിലാണ് നടക്കുന്നതെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

