Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഭ​ക്ഷ്യ പാ​ക്ക​റ്റി​ൽ...

ഭ​ക്ഷ്യ പാ​ക്ക​റ്റി​ൽ അ​ണു​ബാ​ധ; മു​ന്ന​റി​യി​പ്പു​മാ​യി ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പ്​

text_fields
bookmark_border
ഭ​ക്ഷ്യ പാ​ക്ക​റ്റി​ൽ അ​ണു​ബാ​ധ; മു​ന്ന​റി​യി​പ്പു​മാ​യി ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പ്​
cancel

മ​സ്ക​ത്ത്​: ഈ​ജി​പ്തി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന സ​നാ​ബ​ൽ ബ്രാ​ൻ​ഡി​ന്‍റെ വെ​ണ്ട​യു​ടെ പാ​ക്ക​റ്റി​ൽ അ​ണു​ബാ​ധ ക​ണ്ടെ​ത്തി​യ​താ​യി ഭ​ക്ഷ്യ സു​ര​ക്ഷ, ഗു​ണ​നി​ല​വാ​ര കേ​ന്ദ്രം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ത​ണു​പ്പി​ച്ച്​ സൂ​ക്ഷി​ക്കു​ന്ന ഉ​ൽ​പ​ന്ന​ത്തി​ൽ അ​ണു​ബാ​ധ​യു​ള്ള​താ​യി ഗ​ൾ​ഫ്​ റാ​പ്പി​ഡ്​ മു​ന്ന​റി​യി​പ്പ്​ സം​വി​ധാ​നം വ​ഴി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ കേ​ന്ദ്രം അ​റി​യി​പ്പ്​ ന​ൽ​കി​യ​ത്.

പ്രാ​ണി​ക​ളു​ടെ സാ​ന്നി​ധ്യം കാ​ര​ണ​മു​ണ്ടാ​യ അ​ണു​ബാ​ധ​യാ​ണ്​ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സ​നാ​ബ​ൽ ബ്രാ​ൻ​ഡി​ന്‍റെ ബി.​കെ3006​എ​ൻ.​എ എ​ന്ന ബാ​ച്ചി​ലെ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ പ്ര​ശ്നം ക​ണ്ടെ​ത്തി​യ​ത്. ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്​ രാ​ജ്യ​ത്തി​ന്‍റെ മു​ഴു​വ​ൻ അ​തി​ർ​ത്തി​ക​ൾ വ​ഴി​യും ഉ​ൽ​പ​ന്നം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന്​ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പ്​ അ​റി​യി​പ്പി​ൽ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​ണു​ബാ​ധ​യേ​റ്റ ഉ​ൽ​പ​ന്ന​ങ്ങ​ൾ പ്രാ​ദേ​ശി​ക വി​പ​ണി​ക​ളി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കാ​നും വി​ൽ​പ​ന ത​ട​യാ​നും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ൽ വാ​ങ്ങി​യ ഉ​ൽ​പ​ന്നം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ​നി​ന്ന്​ എ​ല്ലാ ഉ​പ​ഭോ​ക്​​താ​ക്ക​ളും വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും അ​റി​യി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food SafetyOman News
News Summary - Virus found in food packet; Ministry issues notice
Next Story