Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവൈറൽ ചുവടുകൾ; സമൂഹ...

വൈറൽ ചുവടുകൾ; സമൂഹ മാധ്യമങ്ങളിൽ താരമായി മലയാളി ബാലിക

text_fields
bookmark_border
വൈറൽ ചുവടുകൾ; സമൂഹ മാധ്യമങ്ങളിൽ  താരമായി മലയാളി ബാലിക
cancel
മസ്​കത്ത്​: കോവിഡ്​കാലം ഏറെ പേർക്കും പ്രതിസന്ധികളാണ്​ സൃഷ്​ടിച്ചത്​. പ്രതിസന്ധികളെ അവസരമാക്കി എടുത്തവരാണ് കോവിഡ്​ സമയത്തെ ഹീറോകൾ. ഇങ്ങനെ പ്രതിസന്ധികളെ അവസരമാക്കി എടുത്തവരിൽ കൊച്ചുകുട്ടികൾ വരെ മുതിർന്നവരും ഉണ്ട്. നൃത്ത മികവിലൂടെ ലോക്​ഡൗൺ കാലത്ത്​ താരമായി മാറിയ കൊച്ചു മിടുക്കിയാണ് സീബ്​ ഇന്ത്യൻ സ്​കൂളിലെ അഞ്ചാം ക്ലാസ്​ വിദ്യാർഥിനി ജുഹാന എൽസാ ജിജോ. കോട്ടയം സ്വദേശി ജിജോ ജോസി​​െൻറയും മെജോയുടെയും മകളാണ്​. ഇന്ന് ടിക്ക്ടോക്ക് വീഡിയോവിലൂടെ  ജുഹാന ഒട്ടുമിക്കവർക്കും സുപരിചിതയായി മാറി കഴിഞ്ഞു.
നാലുവയസുമുതൽ ജുഹാന നൃത്തം അഭ്യസിക്കുന്നുണ്ട്​. മുത്തശ്ശിയായിരുന്നു ആദ്യപാഠങ്ങൾ അഭ്യസിപ്പിച്ചത്. പിന്നീട് വീടിനടുത്തുള്ള നൃത്ത വിദ്യാലയത്തിലും പഠിച്ചു. നാലുവർഷം മുമ്പ്​  മസ്​കത്തിൽ എത്തിയത്​ മുതൽ വിവിധ നൃത്ത മത്സരങ്ങളിൽ പ​െങ്കടുത്ത്​ സമ്മാനങ്ങൾ നേടിയിട്ടുണ്ട്​. സ്​കൂളിലെ മത്സരങ്ങൾക്ക്​ പുറമെ ഇന്ത്യൻ സോഷ്യൽ ക്ലബ്​ കേരള വിഭാഗം, മലയാള വിഭാഗം, ഗാല കാത്തലിക് ചർച്ച്​ തുടങ്ങിയവ നടത്തിയ മത്സരങ്ങളിൽ പ​െങ്കടുത്ത്​ സമ്മാനങ്ങൾ നേടിയിട്ടുണ്ട്​. കോവിഡ്​ കാലമാണ്​ ഇൗ മിടുക്കിയെ ടിക്​ടോക്കിൽ പ്രശസ്​തയാക്കിയത്​. കോവിഡ്​ ഉണ്ടാക്കിയ പ്രതിസന്ധികളെ തുടർന്നുള്ള മനോവിഷമങ്ങളിൽ നിന്ന്​ ശ്രദ്ധ മാറാനാണ്​ ടിക്​ടോക്കിൽ സജീവമായത്​. അയ്യപ്പനും കോശിയും എന്ന സിനിമയിലെ നാടൻ പാട്ടിനൊപ്പം ചുവടുവെച്ച ടിക്ക് ടോക്ക് ലക്ഷകണക്കിന് ആളുകൾ കാണുകയും, പതിനായിരത്തിലേറെ  ആളുകൾ ഷെയർ ചെയുകയും ചെയ്തു.  അതിനു ശേഷം പോസ്​റ്റ്​ ചെയ്​ത നർത്തകി കൂടിയായ അമ്മക്ക്​ ഒപ്പവും അനുജത്തിമാരായ ജോനാഥക്കും നൊറാനക്കും ഒപ്പം ചുവടുവെച്ച വീഡിയോകളും ശ്രദ്ധേയമായി. ഈ പ്രതിസന്ധി സമയത്ത്​ കിട്ടിയ അപ്രതീക്ഷിത പ്രശസ്തിയിൽ സന്തോഷവതിയായി ഇരിക്കുകയാണ് ഈ കൊച്ചു മിടുക്കി.  ലോക്​ഡൗൺ തീരുന്ന സമയത്തു കൂട്ടുകാരുമായി ചേർന്ന് കൂടുതൽ വീഡിയോകൾ ചെയ്യാനും, അതെല്ലാം സാമൂഹിക മാധ്യമങ്ങളിൽ ഇടാനുമാണ്​ പരിപാടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanomannewscovidlockdown
News Summary - viral malayali dancer girl
Next Story