ദോഫാറിൽ വൈറൽ പനി; സമൂഹമാധ്യമങ്ങളിലെ പ്രചാരണം തള്ളി ആരോഗ്യമന്ത്രാലയം
text_fieldsസലാല: ദോഫാർ ഗവര്‍ണറേറ്റില്‍ ആരോഗ്യസ്ഥിതി സുസ്ഥിരമാണെന്നും എതെങ്കിലും വൈറസ് പടരുന്നതിന്റെ സൂചനകളില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യകതമാക്കി. വൈറല്‍പനി ഉണ്ടാക്കുന്നതും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതുമായ വൈറസിന്റെ വ്യാപനത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതർ വിശദീകരണവുമായി എത്തിയിരിക്കുന്നത്.
പ്രത്യേക ആരോഗ്യസംഘങ്ങള്‍ സ്ഥിതി നിരന്തരം നിരീക്ഷിക്കുകയാണ്. ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ കാരണക്കാരായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇതിനായി ഈ വിഷയം ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറാന്‍ തുടങ്ങിയിട്ടുണ്ട്. കിംവദന്തികളില്‍നിന്ന് വിട്ടുനിൽക്കമെന്നും ആരോഗ്യസംഭവവികാസങ്ങള് അറിയാൻ മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകളില്‍നിന്ന് വിവരങ്ങള്‍ നേടണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യർഥിച്ചു. ആരോഗ്യവാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനും ആശങ്കയുണ്ടാക്കുന്നവ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കാനും പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

