Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനിയമ ലംഘനം; 54 പേരെ...

നിയമ ലംഘനം; 54 പേരെ നാടുകടത്തി എൽ.എം.ആർ.എ

text_fields
bookmark_border
നിയമ ലംഘനം; 54 പേരെ നാടുകടത്തി എൽ.എം.ആർ.എ
cancel

മനാമ: നിയമ ലംഘനത്തെ തുടർന്ന് പിടിയിലായ 54 പ്രവാസികളെ നാടുകടത്തി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ). ആഴ്ചകളിലും നടത്തി വരാറുള്ള പരിശോധനയിൽ പിടിയിലായവരെയാണ് നാടുകടത്തിയത്. 2025 ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 6 വരെയുള്ള കാലയളവിൽ 871 പരിശോധനാ ക്യാമ്പയിനുകളും സന്ദർശനങ്ങളുമാണ് നടത്തിയത്. ഈ പരിശോധനകളിൽ നിയമലംഘകരായ 16 പേരെ പിടികൂടിയിട്ടുണ്ട്.

ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നിയമം, ബഹ്‌റൈനിലെ റെസിഡൻസി നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി നിയമലംഘനങ്ങൾ ഈ പരിശോധനകളിൽ കണ്ടെത്തി. നിയമലംഘനങ്ങൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

എല്ലാ ഗവർണറേറ്റുകളിലുമായി 860 കടകളിലാണ് പരിശോധന നടത്തിയത്. ഇതിനുപുറമെ, 11 സംയുക്ത പരിശോധനാ ക്യാമ്പയിനുകളും നടത്തി. ആഭ്യന്തര മന്ത്രാലയവും സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനും ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ ഈ ക്യാമ്പയിനുകളിൽ പങ്കെടുത്തു.

തൊഴിൽ വിപണിയുടെ സ്ഥിരതയെയും മത്സരശേഷിയെയും ദോഷകരമായി ബാധിക്കുന്ന നിയമലംഘനങ്ങൾ തടയുന്നതിനായി എല്ലാ ഗവർണറേറ്റുകളിലും പരിശോധനകൾ തുടരുമെന്ന് എൽ.എം.ആർ.എ അറിയിച്ചു.

നിയമവിരുദ്ധ തൊഴിൽ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ www.lmra.gov.bh എന്ന വെബ്സൈറ്റിലെ ഇലക്ട്രോണിക് ഫോം വഴിയോ 17506055 എന്ന കോൾ സെന്റർ നമ്പറിലോ, അല്ലെങ്കിൽ തവാസുൽ ആപ് വഴിയോ അറിയിക്കണമെന്ന് എൽ.എം.ആർ.എ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ministry of Home Affairsdeportviolation of the lawManama newspeoplesLabor Market Regulatory Authority
News Summary - Violation of the law; LMRA deports 54 people
Next Story