മാനദണ്ഡങ്ങൾ പാലിച്ചില്ല; കോഴി ഫാമിനെതിരെ കർശന നടപടിയുമായി അധികൃതർ
text_fieldsമസ്കത്ത്: ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത കോഴി ഫാമിനെതിരെ കർശന നടപടിയുമായി വടക്കൻ ബാത്തിന മുനിസിപ്പാലിറ്റി. ഇവിടെനിന്നുള്ള ലംഘനങ്ങൾ സ്വദേശി പൗരൻ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ഇതേ തുടർന്നാണ് നടപടിയുമായി അധികൃതർ എത്തിയിരിക്കുന്നത്. സംഭവം കൃത്യമായി അന്വേഷിക്കുകയും സ്ഥലം സന്ദർശിക്കാൻ വർക്ക് ടീമിനെ രൂപവത്കരിക്കുകയും ചെയ്തുവെന്ന് മുനിസിപ്പാലിറ്റി അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
ലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ലൈസൻസില്ലാതെ അറവുശാലകൾ കൈകാര്യം ചെയ്യരുതെന്നും ഇത്തരത്തിലുള്ള എന്തെങ്കിലും ലംഘനങ്ങൾ കണ്ടാൽ മുനിസിപ്പാലിറ്റിയുടെ ഹോട്ട്ലൈൻ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, വാട്സ്ആപ് എന്നിവ വഴി റിപ്പോർട്ട് ചെയ്യണമെന്നും അഭ്യർഥിച്ചു.