തൊഴിൽ നിയമലംഘനം; 25 പ്രവാസികൾ പിടിയിൽ
text_fieldsഖുറിയാത്ത്, അമീറാത്ത് വിലായത്തുകളിൽ തൊഴിൽ മന്ത്രാലയം അധികൃതർ പരിശോധന നടത്തിയപ്പോൾ
മസ്കത്ത്: തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് മസ്കത്ത് ഗവർണറേറ്റിൽനിന്ന് 25 പ്രവാസികളെ തൊഴിൽ മന്ത്രാലയം അറസ്റ്റ് ചെയ്തു. മസ്കത്ത് ഗവർണറേറ്റിലെ ഖുറിയാത്ത്, അമീറാത്ത് വിലായത്തുകളിൽ തൊഴിൽ മന്ത്രാലയത്തെ പ്രതിനിധനംചെയ്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ലേബർ വെൽഫെയർ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. റോഡോരങ്ങളിൽ വസ്ത്രം, മത്സ്യവിൽപന എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരാണ് പിടിയിലായവർ. പ്രവാസി തൊഴിലാളികളെ പിന്തുടരുന്നതിന്റെയും തൊഴിൽ നിയമത്തിലെ വ്യവസ്ഥകളോടുള്ള അവരുടെ പ്രതിബദ്ധതയുടെ വ്യാപ്തിയും അളക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.

