Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൊഴിൽ നിയമ ലംഘനം; 1,635 പ്രവാസികൾ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 1,635 പ്രവാസികളെ അറസ്റ്റു ചെയ്തു. ദാഖിലിയ, അൽ വുസ്ത ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.
ദഖിലിയ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബറിലെ സംയുക്ത പരിശോധനാസംഘം 2464 സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലായിരുന്നു പരിശോധന നടത്തിയിരുന്നത്. അറസ്റ്റിലായവരിൽ 1,267 പേരെ നാടുകടത്തുകയും 86 സ്ഥാപനങ്ങൾ ഇതേ കാലയളവിൽ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു. ഡിസംബർ 12നും ജനുവരി ഒന്നിനും ഇടയിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

