Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവിമാനത്താവളത്തിന്​...

വിമാനത്താവളത്തിന്​ സമീപം കാറിന്​ തീപിടിച്ചു  

text_fields
bookmark_border
വിമാനത്താവളത്തിന്​ സമീപം കാറിന്​ തീപിടിച്ചു  
cancel

മ​സ്​​ക​ത്ത്​: വി​മാ​ന​ത്താ​വ​ള​ത്തി​ന്​ സ​മീ​പം കാ​റി​ന്​ തീ​പി​ടി​ച്ചു. മ​സ്​​ക​ത്ത്​ വി​മാ​ന​ത്താ​വ​ള എ​ക്​​സി​റ്റി​ന്​ സ​മീ​പം വ്യാ​ഴാ​ഴ്​​ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സീ​ബി​ൽ​നി​ന്ന്​ മ​സ്​​ക​ത്ത്​ ഭാ​ഗ​ത്തേ​ക്ക്​ വ​രു​ക​യാ​യി​രു​ന്ന ലാ​ൻ​ഡ്​ ക്രൂ​യി​സ​റാ​ണ്​ ക​ത്തി​ന​ശി​ച്ച​ത്. ഒാ​ട്ട​ത്തി​നി​ടെ തീ​പി​ടി​ച്ച​താ​ണെ​ന്ന്​ ക​രു​തു​ന്നു. ആ​ള​പാ​യ​മോ പ​രി​ക്കോ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. ഫ​യ​ർ​ഫോ​ഴ്​​സ്​ എ​ത്തി​യ​പ്പോ​ഴേ​ക്കും വാ​ഹ​നം പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ക​ഴി​ഞ്ഞ ഒ​രു മാ​സ കാ​ല​യ​ള​വി​ൽ മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ ഒാ​ട്ട​ത്തി​നി​ടെ കാ​ർ ക​ത്തി​ന​ശി​ച്ച നാ​ലാ​മ​ത്തെ സം​ഭ​വ​മാ​ണി​ത്​. അ​ൽ​ഖൂ​ദ്, മ​ബേ​ല, അ​മി​റാ​ത്ത്​-​ബോ​ഷ​ർ റോ​ഡ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ഇൗ ​വ​ർ​ഷം വേ​ന​ൽ ആ​രം​ഭി​ച്ച ശേ​ഷം കാ​ർ ക​ത്തി​ന​ശി​ച്ച​ത്.

വേ​ന​ലി​ൽ കാ​റി​ന്​ തീ​പി​ടി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണ്​ ഉ​ള്ള​തെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു. ഉ​ട​മ​ക​ൾ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ത്താ​ൽ അ​പ​ക​ടാ​വ​സ്​​ഥ ഒ​ഴി​വാ​ക്കാം. 2015ൽ 652 ​കാ​റി​ലെ തീ​പി​ടി​ത്ത​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട​പ്പോ​ൾ 2016ൽ ​അ​ത്​ 730 ആ​യി ഉ​യ​ർ​ന്നു. വാ​ഹ​ന​ങ്ങ​ൾ​ക്ക്​ കൃ​ത്യ​മാ​യ സ​ർ​വി​സും അ​റ്റ​കു​റ്റ​പ്പ​ണി​യും ന​ട​ത്തു​ക​യും കേ​ടാ​യ​തോ ശ​രി​യാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തോ ആ​യ ഭാ​ഗ​ങ്ങ​ൾ യ​ഥാ​സ​മ​യം മാ​റ്റു​ക​യും വേ​ണ​മെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു.

എ​ൻ​ജി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്​ അ​ട​ക്കം ഭാ​ഗ​ങ്ങ​ൾ​ക്ക്​ ത​ക​രാ​റു​ക​ൾ ഉ​ണ്ടാ​യാ​ൽ അ​ത്​ ഇ​ന്ധ​ന​ചോ​ർ​ച്ച​ക്കും അ​ഗ്​​നി​ബാ​ധ​ക്കും വ​ഴി​വെ​ക്കാ​നി​ട​യു​ണ്ട്. വാ​ഹ​ന​ത്തി​ലി​രു​ന്നു​ള്ള പു​ക​വ​ലി​യും ഒ​ഴി​വാ​ക്ക​ണം. ദീ​ർ​ഘ​ദൂ​ര​യാ​ത്ര​ക​ളി​ൽ വാ​ഹ​നം അ​മി​ത​മാ​യി ചൂ​ടാ​കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ ഇ​ട​ക്കി​ടെ നി​ർ​ത്തി​യി​ടു​ന്ന​ത്​ ന​ല്ല​താ​കും. അ​ധി​ക ഭാ​ഗ​ങ്ങ​ൾ ഘ​ടി​പ്പി​ക്കു​ന്ന​ത്​  എ​ൻ​ജി​നി​ലെ ഇ​ല​ക്​​ട്രി​ക്ക​ൽ ലോ​ഡ്​ അ​ധി​ക​മാ​കാ​നും അ​തു​വ​ഴി തീ​പി​ടി​ത്ത​ത്തി​നും കാ​ര​ണ​മാ​കും. കാ​ർ കൂ​ള​റും ഇ​ല​ക്​​ട്രി​ക്ക​ൽ വ​യ​റി​ങ്ങു​മാ​യും ബ​ന്ധ​പ്പെ​ട്ട ഭാ​ഗ​ങ്ങ​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും നി​ല​വാ​രം കു​റ​ഞ്ഞ​താ​വു​ക​യും ചെ​യ്യ​രു​ത്. വാ​ഹ​നം പ​ക​ൽ​സ​മ​യ​ത്ത്​ ബ്രേ​ക്ക്​​ഡൗ​ൺ ആ​കു​ന്ന പ​ക്ഷം വെ​യി​ല​ത്ത്​ നി​ർ​ത്തി​യി​ടു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണം. സാ​ധ്യ​മെ​ങ്കി​ൽ കാ​ർ​ബാ​റ്റ​റി​യും എ​ൻ​ജി​നു​മാ​യു​ള്ള ബ​ന്ധം വി​ച്ഛേ​ദി​ക്കു​ക​യും വേ​ണ​മെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ഉ​ണ​ർ​ത്തി. അ​ടി​യ​ന്ത​ര സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ 9999 എ​ന്ന ന​മ്പ​റി​ലോ 24343666 എ​ന്ന ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ടു​ക​യും വേ​ണം. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airport
News Summary - vimanam
Next Story