ശൈത്യകാല വിനോദങ്ങളിൽ ഗ്രാമങ്ങൾ; തുംറൈത്തിൽ ഒട്ടക സൗന്ദര്യ മത്സരം
text_fieldsദോഫാറിലെ തുംറൈത്തിലെ ഒട്ടക സൗന്ദര്യ മത്സരവേദി
സലാല: ഒമാനിൽ മഞ്ഞുകാലമായതോടെ ഗ്രാമങ്ങളിൽ പാരമ്പര്യ വിനോദങ്ങളുടെ ആഘോഷം. ദോഫാർ ഗവർണറേറ്റിലെ തുംറൈത്ത് വിലായത്തിൽ വാർഷിക ഒട്ടക ഉത്സവത്തിന്റെ ഭാഗമായി ഒട്ടക സൗന്ദര്യ മത്സരങ്ങൾ സംഘടിപ്പിച്ചു. പാൽ കറക്കൽ, സൗന്ദര്യ മത്സരം, മത്സര ഓട്ടം എന്നിവ ഉൾക്കൊള്ളുന്ന ഉത്സവം തുംറൈത്ത് വാലി ഓഫിസിന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്.
ഒമാനിലെ വിവിധ വിലായത്തുകളിൽ നിന്നുള്ള ഒട്ടക ഉടമകളും വളർത്തുകാരും മത്സരത്തിന്റെ 26ാം പതിപ്പിൽ പങ്കെടുക്കുന്നുണ്ട്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സൗന്ദര്യ മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായാണ് മത്സരം അരങ്ങേറുക. ഒമാനി ഒട്ടക സൗന്ദര്യ മത്സരത്തിൽ ആറു റൗണ്ടുകളും മജാഹിം ഒട്ടക സൗന്ദര്യ മത്സരത്തിൽ ആറു റൗണ്ടുകളും പ്രാദേശിക ഒട്ടക സൗന്ദര്യ മത്സരത്തിൽ ആറു റൗണ്ടുകളും നടക്കും. ഇതിന് പുറമെ, ഒമാനി ഒട്ടക വിഭാഗത്തിനായി രണ്ട് റൗണ്ടുകളും മജാഹിം വിഭാഗത്തിനായി രണ്ട് റൗണ്ടുകളും പ്രത്യേകം ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ റൗണ്ടിലും ഒന്നു മുതൽ പത്താം സ്ഥാനത്തേക്ക് എത്തുന്ന ഒട്ടകങ്ങളുടെ ഉടമകൾക്ക് സമ്മാനങ്ങൾ നൽകും.
ഇതിനിടെ, പാൽ കറക്കൽ മത്സരത്തിൽ ഒമാനി ഒട്ടക വിഭാഗം, മജാഹിം വിഭാഗം, ധറൈബ് വിഭാഗം എന്നിവയിൽ മൂന്ന് വീതം റൗണ്ടുകളാണ് നടന്നത്.
എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി മൂന്ന് ചലഞ്ച് റൗണ്ടുകളും ഉണ്ടായിരുന്നു. ഓരോ റൗണ്ടിലും ഒന്നു മുതൽ പത്താം സ്ഥാനങ്ങൾ വരെ നേടുന്നവർക്ക് സമ്മാനങ്ങൾ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

