ടിക് ടോക്കിൽ പൊതുധാർമികതക്ക് വിരുദ്ധമായ വിഡിയോ; പ്രതിക്ക് തടവും പിഴയും
text_fieldsമസ്കത്ത്: പൊതുധാർമികതക്ക് വിരുദ്ധമായ ഉള്ളടക്കം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ ഒരാളെ ഒമാൻ കോടതി ജയിലിലടച്ചു. ഫോൺ കണ്ടുകെട്ടാനും ഉത്തരവിട്ടു. ‘വിവര ശൃംഖല ദുരുപയോഗം ചെയ്തതിന്’ മഹ്ദി ബിൻ ഒമ്രാൻ ബിൻ റാഷിദ് എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. മറ്റുള്ളവരെ അപമാനിച്ചതിന് ഒരു വർഷം തടവിനും 1000 റിയാൽ പിഴയടക്കാനുമാണ് കോടതി ഉത്തരവിട്ടതെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിന്റെ പ്രവർത്തനവും അവസാനിപ്പിക്കും. പൊതുധാർമികത, ആചാരങ്ങൾ, ഒമാനി സമൂഹത്തിലെ പാരമ്പര്യങ്ങൾ എന്നിവയുമായി പൊരുത്തപ്പെടാത്ത പ്രസ്താവനകളും പ്രയോഗങ്ങളും അടങ്ങിയ വിഡിയോ ക്ലിപ്പുകൾ ഇയാൾ ടിക് ടോക്കിൽ പ്രസിദ്ധീകരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

