Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകുതിച്ചൊഴുകിയ വാദിയിൽ...

കുതിച്ചൊഴുകിയ വാദിയിൽ കുടുങ്ങിയ കുട്ടികളെ സാഹസികമായി രക്ഷിച്ച് സ്വദേശി യുവാവ് -VIDEO

text_fields
bookmark_border
കുതിച്ചൊഴുകിയ വാദിയിൽ കുടുങ്ങിയ കുട്ടികളെ സാഹസികമായി രക്ഷിച്ച് സ്വദേശി യുവാവ് -VIDEO
cancel
Listen to this Article

മസ്കത്ത്​: കനത്ത മഴയെതുടർന്ന്​ നിറഞ്ഞൊഴുകിയ വാദിയിൽ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്തി സ്വദേശി യുവാവ്​. അലി ബിന്‍ നാസ്സര്‍ എന്ന യുവാവാണ് നിറഞ്ഞൊഴുകിരുന്ന വാദിയിൽനിന്ന്​ കുട്ടികളെ സാഹസികമായി രക്ഷിച്ച്​ കരക്കെത്തിച്ചത്​.

വെള്ളിയാഴ്ച ബഹ്‌ല വിലായത്തിലാണ് സംഭവം. കനത്ത മഴയില്‍ വെള്ളം കുത്തിയൊലിക്കുകയായിരുന്നു. ഇതിനിടെയാണ്​ രണ്ട്​ കുട്ടികൾ കുടുങ്ങി കിടക്കുന്നത്​ ഇദ്ദേഹത്തിന്‍റെ ശ്രദ്ധയിൽപ്പെടുന്നത്​. ഉടനെതന്നെ ധൈര്യം സംഭരിച്ച്​ കുതിച്ചൊഴുകുന്ന വാദിയിൽ ഇറങ്ങി കുട്ടികളെ തോളിലേറ്റി കരക്കെത്തിക്കുകയായിരുന്നു.

വാദിക്ക്​ സമീപത്ത്നിന്ന്​ കയറും മറ്റ്​ സൗകര്യങ്ങളും നൽകി മറ്റുള്ളവരും ഇദ്ദേഹത്തിന്​ സഹായവുമായി എത്തി. രക്ഷപ്പെടുത്തുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിമിഷങ്ങൾക്കകം വൈറലായി. നിരവധിപേരാണ്​ ഇദ്ദേഹത്തിന്​ അഭിനന്ദനവുമായി എത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rescue
News Summary - VIDEO: Oman man rescues child from floodwaters
Next Story