വിയറ്റ്നാമിനെതിരെ ജയം: ലോകകപ്പ് സാധ്യതകൾ സജീവമാക്കി ഒമാൻ
text_fieldsബോഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന ഒമാൻ-വിയറ്റ്നാം മത്സരത്തിൽനിന്ന്
മസ്കത്ത്: ലോകകപ്പ് യോഗ്യത മത്സരത്തിെൻറ നിർണായക പോരാട്ടത്തിൽ വിയറ്റ്നാമിെനതിരെ ഒമാൻ നേടിയത് ത്രസിപ്പിക്കുന്ന വിജയം. ബോഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ സ്വന്തം കാണികൾക്ക് മുന്നിൽ നടന്ന മത്സരത്തിൽ 3-1നാണ് ആതിഥേയർ ജയിച്ചു കയറിയത്. മത്സരത്തിനിറങ്ങുേമ്പാൾ ജയത്തിൽ കുറഞ്ഞ ഒന്നിനെ കുറിച്ചും ഒമാന് ചിന്തിക്കാൻ കഴിയില്ലായിരുന്നു. ലോകകപ്പ് പ്രതീക്ഷകൾ നിലനിർത്തണമെങ്കിൽ ജയം അനിവാര്യമായിരുന്നു. ടീമിനു വേണ്ടി ആർത്തു വിളിച്ച കാണികളുടെ പ്രതീക്ഷക്കൊത്ത പ്രകടനം തന്നെയാണ് ഒമാൻ തുടക്കം മുതൽ പുറത്തെടുത്തത്. അമിത പ്രതിരോധത്തിൽ ഊന്നി കളിച്ച വിയറ്റ്നാമാകെട്ട പലപ്പോഴും പരുക്കൻ അടവുകൾ പുറത്തെടുത്തു.
അതിനവർക്ക് വിലയും നൽകേണ്ടി വന്നു. പതിനാറാം മിനിറ്റിൽ ബോക്സിൽ നടത്തിയ ഫൗളിന് ഒമാന് അനുകൂലമായി പെനാൽട്ടി വിധിച്ചു. എന്നാൽ, മൊഹ്സിൻ ജവഹറിെൻറ കിക്ക് അവിശ്വസനീയമാം വിധം പുറത്തേക്കുപോയി. ഇതിനിടെ പ്രത്യാക്രമണത്തിനു മൂർച്ച കൂട്ടിയ വിയറ്റ്നാം ഒമാനെ ഞെട്ടിച്ച് 39ാം മിനിറ്റിൽ എൻഗ്യുൻ ടിയൻ ലിൻ ലിലൂടെ ഗോൾ നേടി. (1-0 ' വാറിെൻറ' സഹായത്തോടെ ഗോൾ റഫറി അനുവദിച്ചത്. ഇതോടെ ഒമാൻ ഉണർന്നു കളിച്ചു. ഒന്നാം പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ ഇസ്സം അൽ സോബിയുടെ ഗോളിലുടെ സമനില പിടിച്ചു.
രണ്ടാം പകുതിയിൽ തീർത്തും വേറിട്ട ഒമാനെയാണ് കണ്ടത്. ആക്രമണത്തിന് മൂർച്ച കൂട്ടിയും അതോടൊപ്പം പ്രതിരോധം കാത്തും ഒമാൻ മുന്നേറി. 48ാം മിനിറ്റിൽ മൊഹ്സിൻ ഗോഹറിെൻറ ഗോളിലൂടെ ഒമാൻ ലീഡുയർത്തി (2-1). വീണ്ടും പരുക്കൻ അടവുകൾ പുറത്തെടുത്ത വിയറ്റനാമിനെതിരെ പെനാൽട്ടിയിലൂടെയായിരുന്നു മൂന്നാംഗോൾ.
63ാം മിനിറ്റിൽ സാല അൽ യഹ്യായി എതിരാളികൾക്ക് ഒരു അവസരവും നൽകാതെ പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ചു (3-1). ഗ്രൂപ് ബിയിൽ ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ സൗദി അറേബ്യ ചൈനയെയും ആസ്ട്രേലിയയുടെ കുതിപ്പിന് തടയിട്ട് ജപ്പാനും വിജയം നേടി. ഇതോടെ സൗദി അറേബ്യക്ക് 12 പോയൻറും ആസ്ട്രേലിയ ഒമ്പത്, ജപ്പാൻ, ഒമാൻ ടീമുകൾക്ക് ആറു വീതവും ചൈനക്ക് മൂന്നു പോയൻറുമാണുള്ളത്. വിയറ്റ്നാമിന് പോയെൻറാന്നുമില്ല.
ഒമാന് ബാക്കിയുള്ള മത്സരങ്ങളിൽ മൂന്നെണ്ണം മസ്കത്തിലും മൂന്നെണ്ണം ചൈന, വിയറ്റ്നാം, സൗദി അറേബ്യ എന്നിവിടങ്ങളിലുമാണ് നടക്കുക. ഇതിലെ ഫലത്തെയും അതോടൊപ്പം മറ്റു ടീമുകളുടെ പ്രകടനത്തെയും ആശ്രയിച്ചാകും ഒമാെൻറ സാധ്യതകൾ.