Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightചാ​ണ്ടി ഉ​മ്മ​ന്റെ...

ചാ​ണ്ടി ഉ​മ്മ​ന്റെ വി​ജ​യം പ്ര​വാ​സ​ലോ​ക​ത്തി​ന്റേ​തു​കൂ​ടി - ഒ.​ഐ.​സി.​സി

text_fields
bookmark_border
ചാ​ണ്ടി ഉ​മ്മ​ന്റെ വി​ജ​യം പ്ര​വാ​സ​ലോ​ക​ത്തി​ന്റേ​തു​കൂ​ടി    - ഒ.​ഐ.​സി.​സി
cancel
camera_alt

ചാണ്ടി ഉമ്മൻ

മ​സ്‌​ക​ത്ത്: റെ​ക്കോ​ഡ് ഭൂ​രി​പ​ക്ഷ​ത്തോ​ടെ പു​തു​പ്പ​ള്ളി​യി​ലെ ജ​ന​ങ്ങ​ള്‍ ചാ​ണ്ടി ഉ​മ്മ​നെ നി​യ​മ​സ​ഭ​യി​ല്‍ എ​ത്തി​ച്ച​തി​ന്റെ ആ​ഹ്ലാ​ദം ഒ​മാ​ന്‍ ഒ.​ഐ.​സി.​സി പ്ര​വ​ര്‍ത്ത​ക​ര്‍ മ​ധു​രം വി​ത​ര​ണം​ചെ​യ്ത് ആ​ഘോ​ഷി​ച്ചു. ഒ​രു​മാ​സ​ത്തോ​ളം പ്ര​വാ​സ​ലോ​ക​ത്തു​നി​ന്ന് മാ​റി​നി​ന്ന് ചാ​ണ്ടി ഉ​മ്മ​നോ​ടൊ​പ്പം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​രം​ഗ​ത്ത് സ​ജീ​വ​മാ​കാ​നും പ്ര​വാ​സ​ലോ​ക​ത്തു​നി​ന്നു വ​ന്ന സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ​യും നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​വാ​നും ക​ഴി​ഞ്ഞ​തി​ല്‍ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് ഒ.​ഐ.​സി.​സി ഒ​മാ​ന്‍ ദേ​ശീ​യ പ്ര​സി​ഡ​ന്റ് സ​ജി ഔ​സേ​ഫ് പ​റ​ഞ്ഞു.

സം​ഘ​ട​ന​യു​ടെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി ഒ​രു ഓ​ഫി​സ് തു​റ​ക്കു​ന്ന​ത്.

ഒ.​ഐ.​സി.​സി/​ഇ​ന്‍കാ​സ് ഗ്ലോ​ബ​ല്‍ ചെ​യ​ര്‍മാ​ന്‍ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​തു​പ്പ​ള്ളി​യി​ല്‍ തു​റ​ന്ന ഒ.​ഐ.​സി.​സി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫി​സ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഓ​രോ പ​ഞ്ചാ​യ​ത്തി​ലും വാ​ഹ​ന​പ്ര​ചാ​ര​ണ ജാ​ഥ​യും ന​ട​ത്തി. പ്ര​ചാ​ര​ണ​ത്തി​ന്റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ല്‍ മേ​ല്‍നോ​ട്ടം വ​ഹി​ക്കു​ന്ന​തി​നും വീ​ടു​ക​ള്‍ ക​യ​റി​യി​റ​ങ്ങി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​നും ഗ്ലോ​ബ​ല്‍ ചെ​യ​ര്‍മാ​ന്‍ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള മ​ണ്ഡ​ല​ത്തി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു.

സ​ജി ഔ​സേ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ വൈ​സ് പ്ര​സി​ഡ​ന്റ് മാ​ത്യു മെ​ഴു​വേ​ലി, സ​ലീം, സെ​ക്ര​ട്ട​റി റെ​ജി ഇ​ടി​ക്കു​ള, ഒ.​ഐ.​സി. സി ​പ്ര​വ​ര്‍ത്ത​ക​രാ​യ ദീ​പ​ക് മോ​ഹ​ന്‍ദാ​സ്, സൈ​ഗാ​ള്‍ തു​ട​ങ്ങി​യ​വ​രും പ്ര​ചാ​ര​ണ​രം​ഗ​ത്ത് സ​ജീ​വ​മാ​യി. ഒ​മാ​ന്‍ ഒ.​ഐ.​സി.​സി​യു​ടെ എ​ട്ട് റീ​ജ​ന​ല്‍ ക​മ്മി​റ്റി​ക​ളി​ലെ​യും നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ര്‍ത്ത​ക​രു​ടെ​യും അ​ക​മ​ഴി​ഞ്ഞ പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ​യും സ​ഹ​ക​ര​ണ​ത്തി​ന്റെ​യും കൂ​ടി വി​ജ​യ​മാ​ണി​തെ​ന്നും സ​ജി ഔ​സേ​ഫ് കൂ​ട്ടി​ച്ചേ​ര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chandi oommensuccessvictoryexileO.I.C.C
News Summary - victory-of-chandi-oommen-is-the-success-of-exile-O.I.C.C
Next Story