ഒമാൻ ക്രിക്കറ്റ് പ്രീമിയർ ഡിവിഷൻ ലീഗ് വി.എൽ.സി.സിക്ക് വിജയം
text_fieldsവി.എൽ.സി.സിക്കുവേണ്ടി തിളങ്ങിയ സുഹൈൽ മുഹമ്മദ്, സാഹിൽ, സുൽത്താൻ അഹമ്മദ്, സച്ചിന്ദു
മസ്കത്ത്: അമിറാത് ടർഫ് ഒന്ന് ഗ്രൗണ്ടിൽ നടന്ന ഒമാൻ ക്രിക്കറ്റ് പ്രീമിയർ ഡിവിഷൻ ലീഗിൽ വി.എൽ.സി.സിക്ക് വിജയം. കരുത്തരായ ഐ.എ.എസിനെ ആറു വിക്കറ്റിനാണ് തോൽപിച്ചത്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ടീം വി.എൽ.സി.സി, ഐ.എ.എസിനെ 34 ഓവറിൽ 116 എന്ന സ്കോറിൽ പുറത്താക്കി.
നാലു വിക്കറ്റു വീതം വീഴ്ത്തി സചിന്ദുവും സുഹൈലും മികച്ച ബൗളിങ് പുറത്തെടുത്തു. രണ്ടു വിക്കറ്റുമായി മുസാഹിർ റസയും മികച്ച പിന്തുണ നൽകി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വി.എൽ.സി.സിക്ക് തുടക്കത്തിൽ മൂന്നു വിക്കറ്റുകൾ നഷ്ടമായെങ്കിലും മുൻ ഒമാൻ ക്യാപ്റ്റൻ സുൽത്താൻ അഹ്മദിന്റെയും മധ്യനിര ബാറ്റ്സ്മാൻ സഹിൽ റസിന്ദുവിന്റെയും നാലാം വിക്കറ്റിലെ 86 റൺസ് കൂട്ടുകെട്ട് ടീമിന് 25ാം ഓവറിൽ വിജയം സമ്മാനിക്കുകയായിരുന്നു. പുറത്താകാതെ 45 റൺസ് എടുത്ത സഹിൽ രസിന്ദു ആണ് ടോപ് സ്കോറർ. 32 റൺസുമായി സുൽത്താൻ അഹമ്മദും മികച്ച പിന്തുണ നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

