വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക കവിത പുരസ്കാരം സമ്മാനിച്ചു
text_fieldsമഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക കവിത പുരസ്കാരം ഡോ. ഇളമൺ രമേശൻ നമ്പൂതിരി ശ്രീരഞ്ജിനി സുധീഷിന് സമ്മാനിക്കുന്നു
മസ്കത്ത്: പ്രവാസി വെൽഫെയർ അസോസിയേഷൻ മസ്കത്ത് ചാപ്റ്റർ യുവ എഴുത്തുകാർക്കായി നടത്തിയ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക കവിത മത്സരത്തിെൻറ പുരസ്കാരദാനം നടന്നു. ശ്രീരഞ്ജിനി സുധീഷിനും ആര്യ കൃഷ്ണനും ഡോ. ഇളമൺ രമേശൻ നമ്പൂതിരി പുരസ്കാരം സമ്മാനിച്ചു. തിരുവല്ല ഇളമൺ മനയിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രവാസി അസോസിയേഷൻ പ്രസിഡൻറും ചലച്ചിത്ര സംവിധായകനുമായ ലാൽജി ജോർജ് അധ്യക്ഷത വഹിച്ചു. ബേബി വെണ്ണിക്കുളം, പത്തനംതിട്ട ജില്ല പഞ്ചായത്ത് മെംബർ ജിജി മാത്യു, ജെയിംസ് ടി, ബിൻഷ ആൻ സാമുവേൽ, ബിജു ജേക്കബ് വെണ്ണിക്കുളം എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

