Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവെനീസ് കലാമേള: ഒമാന്‍...

വെനീസ് കലാമേള: ഒമാന്‍ പവിലിയൻ തുറന്നു

text_fields
bookmark_border
വെനീസ് കലാമേള: ഒമാന്‍ പവിലിയൻ തുറന്നു
cancel
camera_alt

അ​ന്താ​രാ​ഷ്ട്ര വെ​നീ​സ് ക​ലാ​മേ​ള​യി​ലെ ഒ​മാ​ന്‍ പ​വി​ലി​യ​ൻ സാം​സ്‌​കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രി സ​യ്യി​ദ് തെ​യാ​സീ​ന്‍ ബി​ന്‍ ഹൈ​തം അ​ല്‍ സ​ഈ​ദ്​ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​പ്പോ​ൾ

Listen to this Article

മ​സ്‌​ക​ത്ത്: ഇ​റ്റ​ലി​യി​ൽ ന​ട​ക്കു​ന്ന​ 59ാമ​ത് അ​ന്താ​രാ​ഷ്ട്ര വെ​നീ​സ് ക​ലാ​മേ​ള​യി​ലെ ഒ​മാ​ന്‍ പ​വി​ലി​യ​ൻ തു​റ​ന്നു. സാം​സ്‌​കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രി സ​യ്യി​ദ് തെ​യാ​സീ​ന്‍ ബി​ന്‍ ഹൈ​തം അ​ല്‍ സ​ഈ​ദാ​ണ്​ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഒ​മാ​ൻ 'ഒ​മാ​ൻ വി​ഷ​ൻ 2040' ന്‍റെ ച​ട്ട​ക്കൂ​ടി​ൽ​നി​ന്നു​കൊ​ണ്ടാ​ണ്​ വെ​നീ​സ്​ ക​ലാ​കാ​യി​ക​മേ​ള​യി​ലെ പ​ങ്കാ​ളി​ത്ത​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​മാ​നി ക​ലാ​കാ​ര​ന്മാ​ർ​ക്കും പ്ര​ത്യേ​കി​ച്ച് ബി​നാ​ലെ​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കും മ​​ന്ത്രി വി​ജ​യാ​ശം​സ ​നേ​ർ​ന്നു.

ഏ​പ്രി​ല്‍ 23 മു​ത​ല്‍ ന​വം​ബ​ര്‍ 27 വ​രെ​യാ​ണ് മേ​ള. ലോ​ക​ത്തി​ലെ പ്ര​ധാ​ന ക​ലാ​വേ​ദി​യാ​യ വെ​നീ​സ് മേ​ള​യി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​മാ​ന്‍ പ​വി​ലി​യ​നും ഇ​ടം നേ​ടു​ന്ന​ത്. സു​ൽ​ത്താ​നേ​റ്റി​ന്‍റെ ത​ന​ത്​ പാ​ര​മ്പ​ര്യ​ങ്ങ​ളും സം​സ്‌​കാ​ര​ത്തെ​യും പൈ​തൃ​ക​ങ്ങ​ളെ​യും ലോ​ക​ത്തി​ന് മു​ന്നി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്താ​ൻ മേ​ള സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman PavilionVenice Art Festival
News Summary - Venice Art Festival: Oman Pavilion opens
Next Story