വേനല്‍ത്തുമ്പി ക്യാമ്പ് സമാപിച്ചു
text_fieldsമസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരളവിഭാഗം കുട്ടികള്‍ക്കായി വേനല്‍ത്തുമ്പി ക്യാമ്പ് സംഘടിപ്പിച്ചു. ഒന്നാം തരം മുതല്‍ പന്ത്രണ്ടാം തരം വരെയുള്ള കുട്ടികള്‍ക്കായിരുന്നു പരിപാടി. രണ്ടു ദിവസങ്ങളിലായി ദാര്‍സൈത്തിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ നടന്ന ക്യാമ്പ് കുട്ടികൾക്ക് ആസ്വാദ്യകരമായി. വ്യത്യസ്ത പ്രായക്കാരായ കുട്ടികളെ വിവിധ വിഭാഗങ്ങളായി തിരിച്ച്, അവരുടെ അഭിരുചിക്കനുസരിച്ച് സര്‍ഗ വാസനകള്‍ കണ്ടറിഞ്ഞ് അവയെ പരിപോഷിപ്പിക്കുന്ന തരത്തില്‍ വിനോദ-വിജ്ഞാനപ്രദമായി കരിക്കുലം തയാറാക്കിയാണ് ക്യാമ്പ് ഒരുക്കിയത്. കുട്ടികള്‍തന്നെ ഒരുക്കിയ നൃത്തങ്ങള്‍, സ്കിറ്റ് തുടങ്ങിയവ അവസാന ദിവസം പ്രദര്‍ശിപ്പിക്കുകയുണ്ടായി.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കായികവിഭാഗം സെക്രട്ടറി സജി എബ്രഹാം ഉദ്ഘാടനം ചെയ്തു. കേരള വിഭാഗം സാഹിത്യവേദി കണ്‍വീനര്‍ സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കേരള വിങ് പ്രവര്ത്തകന് ബാലകൃഷ്ണന്, മബേല ഇന്ത്യന്‍ സ്കൂള്‍ പ്രസിഡന്റ് സുജിത്ത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. കേരള വിഭാഗം സാഹിത്യവേദി കോഓഡിനേറ്റര്‍ കെ.വി. വിജയന് സ്വാഗതവും കേരള വിഭാഗം ട്രഷറര്‍ ബാബുരാജ് നന്ദിയും പറഞ്ഞു.
ഒമാനിലെ അറിയപ്പെടുന്ന നാടക പ്രവര്‍ത്തകനും വേനൽത്തുമ്പി ക്യാമ്പിന്റെ സ്ഥിര സാന്നിധ്യവുമായ പത്മനാഭന് തലോറയാണ് ഇത്തവണ ക്യാമ്പ് നയിച്ചത്. കേരള വിഭാഗം നിലവില്‍ വന്നതിനുശേഷം എല്ലാ വര്‍ഷവും വേനൽത്തുമ്പികള്‍ ക്യാമ്പ് സംഘടിപ്പിച്ചുവരുന്നു. ഇരുനൂറോളം കുട്ടികളാണ് ഇത്തവണ ക്യാമ്പില്‍ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.